നക്ഷത്ര ഫലം (16-03-2025 ഞായര്‍)

ചിങ്ങം: കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസം. പ്രണയവും പരസ്‌പര ധാരണയും നിങ്ങളുടെ ബന്ധത്തെ കൂടുതൽ ആഴത്തിലാക്കും. പക്വതയോടെ പെരുമാറാൻ ശ്രമിക്കുക. ജോലി ചെയ്യുന്ന വ്യക്തികൾ സന്തോഷകരമായ വാർത്തകൾ കേള്‍ക്കും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ ലാഭം നേടാൻ കഴിയും. വിദ്യാർഥികൾക്ക് മികച്ച ദിവസമാണ്. യാത്രകള്‍ പോകാൻ സാധിക്കും. ഈ രാശിക്കാർ ആത്മ സമർപ്പണത്തോടെ മുന്നോട്ട് പോവുക.

കന്നി: സമയോചിതമായ ഇടപെടലുകള്‍ ഗുണം ചെയ്യും. ജോലിയിൽ വിജയം നേടാൻ സഹായിക്കും. പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉയർച്ച താഴ്‌ചകൾ നേരിടേണ്ടി വന്നേക്കാം. മനസ് തുറന്നുള്ള സംഭാഷണങ്ങൾ നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.

ജോലി ചെയ്യുന്നവർക്ക് സത്യസന്ധതക്കുള്ള അംഗീകാരം വന്നുചേരും. ബിസിനസ് ചെയ്യുന്നവർ വ്യാപാരം വിപുലമാക്കുന്നത് നല്ലതായിരിക്കും. വിദ്യാർഥികൾക്ക് ചില തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ ബുദ്ധിപൂർവമായ ഇടപെടലുകള്‍ പഠനത്തിലെ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കും.

തുലാം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. വ്യക്തി ബന്ധത്തിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കും. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് ഫലം കാണും. കൂടാതെ ജോലി ചെയ്യുന്ന വ്യക്തികൾക്ക് അവരുടെ മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. ജോലിയിലെ നിങ്ങളുടെ പ്രകടനം അംഗീകരിക്കപ്പെടും.

ബിസിനസ് പ്രൊഫഷണലുകൾക്ക് അനുകൂലമായ ദിവസമാണ് ഇന്ന്. നിയമപരമായ സങ്കീർണതകൾ ഒഴിവാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുക. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

വൃശ്ചികം: ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കമിതാക്കള്‍ക്ക് സന്തോഷമുള്ള ദിവസമായിരിക്കും. പങ്കാളിയുമായി മനസ് തുറന്ന് സംസാരിക്കുന്നതിലൂടെ ബന്ധം കൂടുതൽ ഉറപ്പിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സുഖവും സന്തോഷവും വന്നുചേരും.

ജോലി ചെയ്യുന്ന വ്യക്തികളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്ന ദിവസമാണ്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ നിങ്ങള്‍ക്ക് വരുമാനവും പണവരും വന്നുചേരും. എന്നാൽ വാരാവസാനം ചെലവുകൾ വർധിച്ചേക്കാം. ഉറച്ച മനസോടെ മുന്നോട്ട് പോവുക.

ധനു: ബന്ധങ്ങളിൽ വൈകാരിക അകലം പാലിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങളെ സന്തോഷവാന്മാരാക്കും. ജോലി ചെയ്യുന്ന വ്യക്തികൾക്ക് അപ്രതീക്ഷിതമായ വളർച്ച ഉണ്ടാകും.

വലിയ നിക്ഷേപങ്ങൾക്കോ ​​പ്രധാന തീരുമാനങ്ങൾക്കോ ഇന്ന് അനുകൂല ദിവസമല്ല. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിക്കും.

മകരം: പ്രണയ ജീവിതത്തിൽ ഈ ആഴ്‌ച ഉയർച്ച താഴ്‌ചകൾ ഉണ്ടായേക്കാം. എപ്പോഴും സ്വന്തം കാഴ്‌ചപ്പാടിൽ ഉറച്ചുനിൽക്കുന്നതിന് പകരം നിങ്ങളുടെ പങ്കാളിയുടെ വാക്കുകൾ കൂടി കേൾക്കാൻ ശ്രമിക്കുക. വിവാഹിതരായ വ്യക്തികൾക്ക് സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കാൻ സാധിക്കും. ഇണയോടൊപ്പം ഒരു യാത്ര പോകുന്നതിലൂടെ ആനന്ദം കണ്ടെത്തും.

കുംഭം: പ്രണയ ജീവിത്തിൽ സന്തോഷം വന്നുചേരും. വിവാഹിതരായ വ്യക്തികൾക്ക് മുതിർന്നവരിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കും. പ്രശ്‌നങ്ങള്‍ വേഗത്തിൽ പരിഹരിക്കപ്പെടും. കഠിനാധ്വാനത്തിന് അംഗീകാരം വന്നു ചേരും. ഈ ആഴ്‌ച യാത്രയ്‌ക്ക് അനുകൂലമാണ്. ഭാഗ്യമുള്ള ദിവസങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം ജോലി പൂർത്തിയാക്കാൻ നിങ്ങൾ ശ്രമിക്കണം.

മീനം: പങ്കാളിയുടെ പിന്തുണയോടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കും. വിവാഹിതരായ വ്യക്തികൾക്ക് അവരുടെ കുടുംബജീവിതം മെച്ചപ്പെടുത്താൻ സാധിക്കും. സ്‌ത്രീകളോടുള്ള പെരുമാറ്റത്തിൽ ശ്രദ്ധിക്കുക. പ്രതിസന്ധികളെ നേരിടാനും നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ ഇപ്പോൾ ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. കുടുംബജീവിതം സമാധാനപരമായിരിക്കും.

മേടം: ഈ ദിനത്തില്‍ സങ്കീര്‍ണത, സൗന്ദര്യം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹരമായ വസ്‌തുക്കളുമായി ബന്ധപ്പെട്ട ഒരു പുതിയ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ താത്പര്യപ്പെടും. ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക

ഇടവം: ഇന്ന് കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഈ ദിനത്തിലെ നവോന്മേഷവും വിശ്രമവും മറ്റെന്തിനേക്കാളും ഗുണകരമാകും നിങ്ങള്‍ക്ക്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള സുഭിക്ഷവും ആനന്ദദായകവുമായ ഒത്തുചേരലിന്‍റെ ദിനമായിരിക്കും ഇന്ന്. രുചികരവും മാധുര്യമുള്ളതുമായ വിഭവങ്ങള്‍ ഇന്ന് നിങ്ങള്‍ ആഗ്രഹിക്കും. അത് വേണ്ടുവോളം നിങ്ങള്‍ക്ക് ആസ്വദിക്കുവാനും ഇടവരും.

മിഥുനം: സാമ്പത്തിക നേട്ടങ്ങൾക്ക് ഇന്ന് സാധ്യത. നിങ്ങളിന്ന് നല്ല ഭക്ഷണം കഴിക്കുകയും, നിങ്ങളുടെ ഇഷ്‌ട വസ്ത്രങ്ങൾ ധരിക്കുകയും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്‌മ ആസ്വദിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ തികഞ്ഞ ആരോഗ്യം കൈവരിക്കും. എന്നാൽ പാഴ്‌ച്ചെലവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അക്കാര്യത്തിൽ ജാഗ്രത പാലിക്കുക.

കര്‍ക്കടകം: കുടുംബാംഗങ്ങളിൽ നിന്നു പിന്തുണയില്ലാതിരിക്കുന്നതിനാൽ നിങ്ങളുടെ പ്രയത്നങ്ങൾ ഇന്ന് ബലഹീനമാകും. കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തും. കുടുംബത്തിലെ കലഹവും അഭിപ്രായങ്ങളിലെ ഭിന്നതയും ഇത്‌ സൂചിപ്പിക്കുന്നു. അയൽവാസികളെ സൂക്ഷിക്കുക. സാഹചര്യങ്ങളെ പുഞ്ചിരിയോടു കൂടി നേരിടുക.

Print Friendly, PDF & Email

Leave a Comment

More News