ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കെസിഎ അങ്കണത്തിൽ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 600 ൽ അധികം ആളുകൾ പങ്കെടുത്തു. കെ പി എ രക്ഷാധികാരിയും, ലോക കേരള സഭാ മുന്‍ അംഗവുമായ ബിജു മലയിൽ ഇഫ്താര്‍ സംഗമം ഉത്‌ഘാടനം ചെയ്തു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് റമദാൻ നദവി റമളാൻ സന്ദേശം നൽകി.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹറൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ട്യൻ, ഡോ. പി വി ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.
കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം , കെപിഎ ട്രഷറർ മനോജ് ജമാൽ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെ പി എ രക്ഷാധികാരി ചന്ദ്രബോസ്, ബി.കെ. എസ് ലേഡീസ് വിംഗ് സെക്രട്ടറി മോഹിനി തോമസ്, കെ സി എ പ്രസിഡന്റ് ജെയിംസ് മാത്യു, ബഹറൈന്‍ പ്രതിഭ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ ശ്രീജിത്ത്, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ, സാമൂഹ്യപ്രവർത്തകനായ കെ.ആർ. നായർ, മോനി ഓടികണ്ടത്തിൽ, സിജി കോ-ഓർഡിനേറ്റർ ഷിബു പത്തനംതിട്ട, പ്രവാസി വെൽഫെയർ സെക്രട്ടറി ജോഷി തുടങ്ങി ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകള്‍ അറിയിച്ചു.
കെ പി എ സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞ യോഗത്തിനു ഇഫ്‌താർ കമ്മിറ്റി കൺവീനർ സിദ്ധിക്ക് ഷാൻ നന്ദി രേഖപ്പെടുത്തി. കെ പി എ സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്കുഞ്ഞ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, പ്രവാസിശ്രീ യൂണിറ്റ് ഹെഡുകള്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.