ഡാളസ്: നഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ്
ഐനന്റ് (IANANT ) മെയ് 17ശനിയാഴ്ച 4 മണിക്ക് സെന്റ് ജോർജ് ഓർത്തഡക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നഴ്സ് വരാഘോഷം നടത്തുന്നു.
ഡാളസ്-ഫോർത്ത് വർത്ത് മേഖലയിലെ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന വിനോദ പരിപാടികൾ അവതരിപ്പിക്കും. കൂടാതെ, നഴ്സിംഗ് പ്രൊഫഷണൽ രംഗത്തു വിവിധ മേഖലകളിൽ അവാർഡ് ലഭിച്ചവരെ ആദരിക്കുകയും, ഐനന്റ് ലൈഫ് ടൈം അച്ചീവേമേന്റ്റ് അവാർഡ് നൽകുകയും ചെയ്യുന്നു.
ഈ പരിപാടിയുടെ മുഖ്യാഥിതി നൈന (NAINA) പ്രസിഡന്റ് ശ്രീമതി ഉമാ മഹേശ്വരി വേണുഗോപാൽ പങ്കെടുക്കുന്നു. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാ നഴ്സിംഗ് പ്രൊഫഷണൽസിനെ സ്വാഗതം ചെയ്യുന്നതായി ഐനന്റ് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: https://ianant.org/nurses-week-celebration