പ്ലസ്ടു പരീക്ഷ ഫലം ഇന്നറിയാം; ആകാംക്ഷയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്.

വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012-ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

താഴെ കൊടുക്കുന്ന വെബ് സൈറ്റുകളിലൂടെ ഹയർസെക്കൻഡറി പരീക്ഷാഫലം അറിയാം👇

www.results.kite.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മൊബൈൽ ആപ്പ്:
PRD ലൈവ്, സഫലം 2025, iExaMS – കേരളം
റിപ്പോർട്ട്: വി.ബി. ഭാഗ്യരാജ് ഇടത്തിട്ട
Print Friendly, PDF & Email

Leave a Comment