ലോക പരിസ്ഥിതി ദിനം: ‘അമ്മയുടെ പേരിൽ ഒരു മരം’ സംരംഭത്തിൽ കങ്കണ റണാവത്ത് പങ്കാളിയായി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണാവത്ത് ‘ഏക് പേഡ് മാ കേ നാം’ സംരംഭത്തിൽ പങ്കാളിയായി. ഈ അവസരത്തിൽ അവർ ഡൽഹിയിലെ തന്റെ വസതിയിൽ ഒരു വൃക്ഷത്തൈ നട്ടു.

“ഇന്ന് ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് പേഡ് മാ കേ നാം’ എന്ന സംരംഭത്തോടെയാണ് ഞങ്ങൾ പ്ലാന്റേഷൻ ഡ്രൈവ് ആരംഭിച്ചത്. ഞാൻ എന്റെ ഡൽഹിയിലെ വീട്ടിൽ ഒരു മരം നട്ടു,” എക്‌സിലെ ഒരു പോസ്റ്റില്‍ കങ്കണ റണാവത്ത് എഴുതി.

“ഈ പരിസ്ഥിതി ദിനത്തിൽ, മണ്ണിനെയും നദികളെയും സംരക്ഷിക്കുന്നതിനും ഭൂമിയെയും സമുദ്രങ്ങളെയും പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് മുക്തമാക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച എല്ലാവരോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു,” കങ്കണ പറഞ്ഞു.

കങ്കണ റണാവത്തിനൊപ്പം നടൻ അല്ലു അർജുനും ലോക പരിസ്ഥിതി ദിന ആശംസകൾ നേർന്നു, ഭൂമിയെ കൂടുതൽ പച്ചപ്പാക്കാൻ ആരാധകരോട് അഭ്യർത്ഥിച്ചു.

അതേസമയം, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടൻ രൺദീപ് ഹൂഡയും ഭാര്യ ലിൻ ലൈഷ്‌റാമും മധ്യപ്രദേശിലെ കൻഹ ദേശീയോദ്യാനത്തിന് സമീപം 500-ലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു.

ലോക പരിസ്ഥിതി ദിനം വെറുമൊരു തീയതിയല്ല, അതിനപ്പുറം മറ്റൊന്നാണെന്നും അതിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ടെന്നും രൺദീപ് പറഞ്ഞു. പ്രകൃതിക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാൻ ഈ ദിവസം നമ്മെ പ്രചോദിപ്പിക്കുന്നു. മരങ്ങൾ നടുന്നത് ഒരു ചെറിയ പ്രവൃത്തിയായി തോന്നാമെങ്കിലും അത് വളരെ ശക്തമാണെന്ന് നടൻ പറഞ്ഞു. ഈ ദിവസം ആഘോഷിക്കുക മാത്രമല്ല, എല്ലാ ദിവസവും അതിന്റെ സന്ദേശം അവരവരുടെ തലത്തിൽ സ്വീകരിക്കാനും രൺദീപ് എല്ലാവരോടും അഭ്യർത്ഥിച്ചു. അദ്ദേഹം പറഞ്ഞു, “പ്രകൃതിക്ക് നമ്മളെ ആവശ്യമില്ല – നമുക്ക് പ്രകൃതിയെ വേണം.”

സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതാണ് കൻഹ ദേശീയോദ്യാനം, ബംഗാൾ കടുവകൾ, ഇന്ത്യൻ പുള്ളിപ്പുലികൾ, കരടികൾ, മാൻ, കൃഷ്ണമൃഗങ്ങൾ എന്നിവയുടെ ആവാസ കേന്ദ്രമാണിത്.

Print Friendly, PDF & Email

Leave a Comment

More News