രാശിഫലം (03-05-2026 ഞായര്‍)

ചിങ്ങം: എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുന്ന ദിവസമായിരിക്കും ഇന്ന്. തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ മടിക്കില്ല. മേൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രശംസ ലഭിക്കും.

കന്നി: നചര്യയിൽ നിന്ന് മാറി ഒരു ഇടവേള എടുത്ത് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കും. അങ്ങനെ നടത്തുന്ന യാത്രകൾ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും. പുതിയ സംരഭങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. വിദ്യാർഥികൾ പഠനത്തിലും മറ്റും ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രിയപ്പെടവരുമായി സമയം ചെലവഴിക്കും.

തുലാം : കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ സമവാക്യങ്ങൾ നശിപ്പിക്കുന്നത് ഒരു നല്ല ആശയമല്ല. അൽപ്പം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ്ദ അന്തരീക്ഷം സൃഷ്‌ടിക്കുക. സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്.

വൃശ്ചികം: ഇന്ന് നിങ്ങളുടെ മാനസികാരോഗ്യം വളരെ മോഷപ്പെട്ട അവസ്ഥയിലാകും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. അത് മൂലം ആരെങ്കിലും ആയി വഴക്കിടാൻ സാധ്യത. ക്ഷമയോടെ പ്രവർത്തിക്കുക. ചിന്തിച്ച് പ്രവർത്തിക്കുക. സാമ്പത്തിക ബുദ്ധിമുട്ടിന് ഇടവരും. എന്ത് പറയുന്നതിന് മുമ്പും നല്ലവണം ആലോചിക്കുക.

ധനു: ഇന്നൊരു മെച്ചപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വനത്തിന് ഫലം ലഭിക്കും. നിങ്ങളുടെ സേവനങ്ങൾ മറ്റുള്ളവർക്കും സന്തോഷമുളവാക്കും. അതിന് തക്ക പ്രതിഫലം ലഭിക്കുകയും ചെയ്യും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും.

മകരം: സ്നേഹവും, ഹൃദ്യമായ ബന്ധങ്ങളും വളരെക്കാലം നീണ്ടുനില്ക്കും. പഴയ സുഹൃത്തിനെ കണ്ടുമുട്ടും. എന്നിരുന്നാലും ബന്ധങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാൻ വളരെ പ്രയാസമായി തോന്നിയേക്കാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദം ആകും.

കുംഭം: ഇന്ന് പ്രണയിക്കുന്നവർക്ക് അനുകൂല ദിവസമായിരിക്കും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്തിയും വര്‍ധിക്കും. തൊഴില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം.

മീനം: ഇന്ന് സന്തോഷത്തിന്‍റെ ദിനമാണ്. തിരക്ക് പിടിച്ച ജീവിത്തതിൽ നിന്ന് ഒരു ഇടവേള എടുത്ത് യാത്രയോ മറ്റോ പോകും. ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങള്‍ക്ക് സന്തോഷം പകരും. കുടുംബത്തിലും ജോലി സ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും.

മേടം: ഇന്ന് നിങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ മേൽ ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. മറ്റുള്ളവരില്‍ നിന്നും സഹായം ലഭിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കും.

ഇടവം: ന്ന് നിങ്ങള്‍ക്ക് മികച്ച ദിനമല്ല. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. അയൽക്കാരുമായോ ബന്ധുക്കളായോ വഴക്കുണ്ടാകതിരിക്കുക. സംസാരിക്കുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കുക. പ്രധാനപ്പെട്ട കാര്യങ്ങളോ തീരുമാനങ്ങളോ ഉണ്ടെങ്കിൽ അത് മറ്റൊരു ദിവസം ചെയ്യുന്നതായിരിക്കും നല്ലത്.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമല്ല. അമിത അത്മവിശ്വാസം നിങ്ങളുടെ പ്രൊഫഷ്‌ണൽ ജീവിതത്തെ മോശമായി ബാധിക്കും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രശ്‌നത്തിൽ ചെന്ന് വീഴാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധാലുവായിരിക്കുക. ബിസിനവസുക്കാർക്ക് ഇന്ന് നല്ല ദിവസമാണ്.

കര്‍ക്കടകം: ഇന്നത്തെ ദിവസം അനുകൂലമായിരിക്കില്ല. കുട്ടികളോ സുഹൃത്തുക്കളോ മൂലം നിങ്ങൾക്ക് ഇന്ന് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. പല പ്രശ്നങ്ങളും നേരിടേണ്ടിവരുകയും ചെയ്യും.എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങിനെ സംസാരിക്കുന്നു എന്നതിലും നിങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെക്കുക.

Leave a Comment

More News