നിലമ്പൂർ: നിലമ്പൂർ വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഖകരമാണെന്നും, എന്നാൽ UDYF നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം തികച്ചും രാഷ്ട്രീയം ആണെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ സർക്കാർന് നേരെ ഉപയോഗിക്കാനുള്ള സുവർണ്ണാവസരം ആയാണ് യുഡിഎഫ് നേതൃത്വം ഈ ദാരുണ മരണത്തെ കാണുന്നത്.
വിഷയത്തിൽ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ഉത്തരവാദിത്തം നിർവഹിക്കുന്നത് തടയാനുള്ള നീക്കം ആണ് കോണ്ഗ്രസ് നേതാക്കളായ ജ്യോതികുമാർ ചാമക്കാലയുടെയും യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിന്റെയും നേതൃത്വത്തിൽ തങ്ങളുടെ യുവജന സംഘടനകളെ രംഗത്തിറക്കി പ്രതിഷേധം എന്ന പേരിൽ സമരാഘോഷം നടത്തുന്നതെന്നും നാഷണൽ യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
മരണപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്ചേരുന്നുവെന്നും വിദ്യാർത്ഥിയുടെ ദാരുണ മരണത്തിന് കാരണക്കാരായ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി റഹീം ബെണ്ടിച്ചാൽ, ട്രഷറർ കെ.വി.അമീർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്‌റഫ് പുതുമ, ജെയിൻ ജോസഫ്, ശംഷാദ്.വി, നൗഫൽ തടത്തിൽ, റൈഹാൻ പറക്കാട്ട്, ഷമീർ ബാലുശ്ശേരി, അബ്ദുൽ സാത്താൻ, ഷംസീർ, സഹീർ എന്നിവർ സംസാരിച്ചു.