എടത്വ :കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർ ക്ക് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ രൂപരേഖ തയാറാക്കി.ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ കുട്ടനാടിൻ്റെയും സമീപ പ്രദേശങ്ങളിലുമായി വിവിധ ക്ളബുകളിലൂടെ 12.6 ലക്ഷം രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് നടന്ന ആലോചന യോഗത്തിൽ പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു . ഓവർസീസ് കോർഡിനേറ്റർ ഡിജോ ജോസഫ് പഴയമഠം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മോഡി കന്നേൽ, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി ജോസഫ്, സർവീസ് കൺവീനർ വിൽസൺ ജോസഫ് കടുമത്തിൽ, വുമൺസ് ഫോറം കൺവീനർ ഷേർലി അനിൽ, കെ ജയചന്ദ്രന്‍ എന്നിവർ പ്രസംഗിച്ചു.
ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി ഗവർണർ ആർ വെങ്കിടാചലം നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ സഹായം അനുവദിച്ചത്.ഗവർണർ ആർ വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്‌ട്രേറ്റര്‍ പിസി ചാക്കോ,സോൺ ചെയർമാൻ സുരേഷ് ബാബു,ഇ.ഐ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യം,വസ്ത്രങ്ങള്‍ എന്നിവ അടങ്ങിയ കിറ്റുകൾ വിവിധ ക്ലബുകളിൽ എത്തിച്ചത്.ക്ളബുകൾ അർഹരായവരെ കണ്ടെത്തി കിറ്റുകൾ നല്കും.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവർക്ക് ‘സ്നേഹ തീർത്ഥം’ പദ്ധതിയിലൂടെ ശുദ്ധജലം വിതരണം ചെയ്തിരുന്നു.തലവടി ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂൾ, ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയം, എഡിയുപി സ്ക്കൂൾ, സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം, തലവടി ആനപ്രമ്പാൽ തെക്ക് ഗവ. എൽ പി സ്കൂൾ,ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നി സ്ഥലങ്ങളില്‍ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ് കുടിവെള്ളം വിതരണം ചെയ്തത്.