പ്രവാസി വെൽഫെയർ സാഹോദര്യ യാത്രയ്ക്ക് സ്വീകരണം നൽകി

പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രയ്ക്ക് കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ സംസാരിക്കുന്നു

പ്രവാസി വെൽഫെയര്‍ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിൻറെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോട്ടയം ജില്ലാ പ്രസിഡൻറ് സഹീർ അബ്ദുൽ ഖരീം അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാദിഖ് അലി, നജില നജീബ്, ജനറൽ സെക്രട്ടറി താസീൻ അമീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, ഷുഹൈബ് അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ്. വൈസ് പ്രസിഡൻറ് റഷീദ് അഹമ്മദ്, ഐ.എസ്.സി. മാനേജിംഗ് കമ്മറ്റിയംഗം അബ്ദുൽ അസീം, നടുമുറ്റം പ്രസിഡൻറ് സന നസീം എന്നിവർ സംസാരിച്ചു. നജീം ഇസ്മായീൽ നന്ദി രേഖപ്പെടുത്തി.

പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച മാസ്റ്റർ ഷെഫ് പാചക മത്സരത്തിൽ റൈജു ജോർജ്ജ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ലയ അക്ബർ, നഫീല റിയാസ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജസീറ ജവാദ്, ഷഹാന ഇല്ല്യാസ് എന്നീ ജഡ്ജിംഗ് പാനലായിരുന്നു വിധി നിർണ്ണയം നടത്തിയത്.

പരിപാടിയോടനുബന്ധിച്ച് ദോഹയിലെ പ്രശസ്ത ഗായക൪ അവതരിപ്പിച്ച സംഗീത പരിപാടിക്ക് മലയാള സിനിമാ പിന്നണി ഗായകനും സിനിമാ നിർമ്മാതാവുമായ നബീൽ അസീസ് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News