ആലുവ: വൈ.എം.സി എ കേരളയുടെ സംസ്ഥാന സെക്രട്ടറിയായി ഡോ.റെജി വർഗീസിനെ നിയമിച്ചു.181 വർഷമായി 135 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൈഎംസിഎ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ദേശീയ കൗൺസിലിന്റെ കീഴിലുള്ള വൈഎംസിഎ കേരള റീജിയൻ 1954 ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.
വൈഎംസിഎ ക്യാമ്പ് സെന്റർ, ആലുവ, തൊട്ടുമുഖം ഹെഡ്ക്വാർട്ടർ ആയി കേരളത്തിലെ 400 ലധികം വൈഎംസിഎകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വൈഎംസിഎ കേരള റീജിയന്റെ 22-ാം മത് റീജിയണൽ സെക്രട്ടറിയായി റെജി വർഗീസ് ചുമതലയേറ്റു.
വൈഎംസിഎ ചെങ്ങന്നൂർ, ഗുജറാത്ത് ഗാന്ധി ധാം, കോട്ടയം, കൊല്ലം, കോഴഞ്ചേരി എന്നീ യൂണിറ്റ് വൈഎംസിഎ ymca കളിൽ ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മധ്യപ്രദേശ്,മഹാരാഷ്ട്ര,ചത്തിസ് ഗഡ് അടങ്ങുന്ന സെൻട്രൽ ഇന്ത്യ ymca റീജിയണൽ സെക്രട്ടറി ആയിരുന്നു. 5 ലധികം പുസ്തകങ്ങളുടെ രചയിതാവും സാമൂഹ്യ പ്രവത്തകനുമാണ്.