ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും കാരണം ഇന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. പൈതൃക സ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കാം. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും.
കന്നി: ഇന്ന് മികച്ച ദിവസമായിരിക്കും. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ നിങ്ങൾ ദിവസം ആരംഭിക്കുക. സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണയും ഇന്ന് നിങ്ങൾക്ക് ലഭിക്കും. വിദേശത്തേക്ക് പോകാനിരിക്കുന്നവർക്ക് ഉത്തമമായ ദിനം.
തുലാം: നിങ്ങളിന്ന് വാക്കുകളെ സൂക്ഷിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം നൽകും. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് ശ്രദ്ധ ചെലുത്തുക.
വൃശ്ചികം: ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങള്‍ മനസില്‍ നിന്നും ഇറക്കിവയ്‌ക്കുക. ഇന്ന് ഉല്ലാസവേളയാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.
ധനു: നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെട്ടത് കൊണ്ട് ഇന്നത്തെ ദിവസം മികച്ചതാകും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങൾ എല്ലാവരോടും അനുഭാവപൂര്‍വ്വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.
മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യത. മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാനുള്ള സംശയവും കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
കുംഭം: നിങ്ങളുടെ കടുംപിടുത്തവും പ്രതികൂലചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ അരോഗ്യത്തിന് ഹാനികരമായേക്കാം. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അമ്മയില്‍ നിന്ന് നേട്ടം വന്നുചേരും.
മീനം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും നിങ്ങളുടെ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസിക യാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.
മേടം: ഇന്ന് നിങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും ഇന്ന് മുന്‍ഗണന നൽകുക. നിങ്ങളുടെ വാക്കും കോപവും ഇന്ന് നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസിനെ വേദനിപ്പിക്കേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങളേയും തര്‍ക്കങ്ങളേയും ദൈനംദിന ജീവിതത്തെ സങ്കീര്‍ണമാക്കാന്‍ അനുവദിക്കരുത്. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക.
ഇടവം: ഇന്ന് പണം മഴപോലെ പെയ്യും! ധനപരമായ നേട്ടങ്ങള്‍ക്ക് പുറമേ,പുതിയ സാമ്പത്തിക സ്രോതസുകള്‍ തുറന്നിടുകയും ചെയ്യും. ഏറ്റെടുത്ത എല്ലാദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടിവരും. വീട്ടില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാകും.
മിഥുനം: നേതൃത്വപാഠവത്തോടെ പ്രവൃത്തിക്കുന്ന ഒരാളായി പൊതുസമൂഹം നിങ്ങളെ കാണുന്നു. ശരിക്കും നിങ്ങളുടെ ഹൃദയം എന്ത് ആഗ്രഹിക്കുന്നുവോ അതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. കുറച്ചു നാളുകളായി ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്ന സംശയങ്ങളിൽ ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും.
കര്‍ക്കടകം: വിജയം കൈവരിക്കൻ ദൈവാനുഗ്രഹം ഇന്ന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ കുട്ടികൾക്ക് അവരുടെ പൂർത്തീകരിക്കാൻ കഴിയാതെ പോയത് പൂർത്തീകരിക്കാനും മറ്റുള്ളവരുടെ മുൻപിൽ ശോഭിക്കാനും ഇത് ഒരു സുവർണ്ണവസരമായിരിക്കും.