ജെഫ് ബെസോസിന്റെയും ലോറൻ സാഞ്ചസിന്റെയും രാജകീയ വിവാഹ വസ്ത്രം മോഷ്ടിക്കപ്പെട്ടു

വെനീസിൽ 40 മില്യൺ യൂറോ ചെലവഴിച്ച് നടന്ന ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെയും ലോറൻ സാഞ്ചസിന്റെയും ആഡംബര വിവാഹം അതിഥികൾക്കും ആഡംബരപൂർണ്ണമായ ഒരുക്കങ്ങൾക്കും മാത്രമല്ല, ഇറ്റലിയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (ഡിഐജിഒ) അപ്രതീക്ഷിത സാന്നിധ്യവും കൊണ്ട് വാർത്തകളിൽ ഇടം നേടി. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ സാന്നിധ്യം ബെസോസിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതല്ല, മറിച്ച് കാണാതായ ഒരു വസ്ത്രവുമായി ബന്ധപ്പെട്ടതാണ്.

സാഞ്ചസ് തന്റെ വിവാഹത്തിനായി 27 ഡിസൈനർ വസ്ത്രങ്ങൾ പായ്ക്ക് ചെയ്തിരുന്നു. എന്നാൽ, അവരുടെ വിലയേറിയ വസ്ത്രങ്ങളിൽ ഒന്ന് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തു. എന്നിരുന്നാലും, പ്രധാന ചടങ്ങിലെ വസ്ത്രം സുരക്ഷിതമാണ്.

വെള്ളിയാഴ്ച രാത്രിയിലെ പാർട്ടിയിൽ ആരോ നുഴഞ്ഞുകയറി വസ്ത്രം മോഷ്ടിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൂന്നു ദിവസം നീണ്ടുനിന്ന വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് സിസിലിയിലെ ടോർമിനയിൽ ഇപ്പോൾ ഹണിമൂൺ ആഘോഷിക്കുന്ന ദമ്പതികൾ, വസ്ത്രം എവിടെയെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ ഔദ്യോഗിക പരാതി നൽകിയിട്ടില്ല.

4 മുതൽ 48 ദശലക്ഷം യൂറോ വരെ ചെലവായ വിവാഹത്തിൽ ഓപ്ര വിൻഫ്രി, ഒർലാൻഡോ ബ്ലൂം, കിം കർദാഷിയാൻ തുടങ്ങിയ അതിഥികൾ പങ്കെടുത്തിരുന്നു. എന്നാൽ, വെനീസിൽ ബെസോസിനെതിരായ പ്രതിഷേധം ശക്തമായതിനാല്‍ ശനിയാഴ്ചത്തെ സ്വീകരണം മാറ്റാന്‍ അവര്‍ നിർബന്ധിതരായി. സെന്റ് മാർക്ക്സ് സ്ക്വയറിലെ ബെൽ ടവറിൽ “നോ കിംഗ്സ്, നോ ബെസോസ്” എന്ന മുദ്രാവാക്യം പ്രതിഷേധക്കാർ ഉയർത്തി.

വെനീസ് മേയർ സ്വീകരണ പരിപാടിയെ ന്യായീകരിച്ചു. ഇത് നഗരത്തിന് സാമ്പത്തിക നേട്ടങ്ങൾ കൈവരുത്തുമെന്ന് പറഞ്ഞു. സിസിലിയിലെ പ്രശസ്തമായ ടോർമിനയിലെ ‘ദി വൈറ്റ് ലോട്ടസ്’ സാൻ ഡൊമെനിക്കോ പാലസ് ഹോട്ടലിൽ താമസിക്കുന്ന ദമ്പതികളെ പ്രാദേശിക നേതാക്കൾ സ്വാഗതം ചെയ്തു.

“ജെഫും ലോറനും, ഞങ്ങൾ നിങ്ങളെ തുറന്ന കൈകളോടെ സ്വാഗതം ചെയ്യുന്നു. വെനീസിന്റെ അസംബന്ധ പരാതികൾ ഉപേക്ഷിക്കുക! ഫർസി സിക്കുലോയിൽ നിങ്ങൾക്ക് സൂര്യനെയും കടലിനെയും നിങ്ങളെ സ്വാഗതം ചെയ്യുന്ന യഥാർത്ഥ ആളുകളെയും കാണാം,” ഫർസി സിക്കുലോയുടെ മേയർ മാറ്റിയോ ഫ്രാൻസിലിയ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News