വെർജീനിയ:താൻ ഉറങ്ങിക്കിടക്കുമ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാണെന്ന് അവകാശപ്പെട്ട യുഎസ് സ്വദേശിയായ അമ്മയ്ക്ക് കോടതി തടവുശിക്ഷ വിധിച്ചു. 2024-ൽ നടന്ന ഈ ദാരുണമായ സംഭവത്തിൽ വെർജീനിയയിലെ നെൽസൺ കൗണ്ടി സ്വദേശിനിയായ ഓട്ടം ഗ്രേസ് വുഡ്‌സിനാണ് കോടതി ശിക്ഷ വിധിച്ചത്.10 വർഷം തടവിന് വിധിച്ചെങ്കിലും, ശിക്ഷാ ഇളവുകൾക്ക് ശേഷം ഏകദേശം മൂന്നര വർഷം വുഡ്‌സ് ജയിലിൽ കഴിയേണ്ടി വരും.
മനഃപൂർവമല്ലാത്ത നരഹത്യ, ക്രൂരമായ ശിശു പീഡനം എന്നീ കുറ്റങ്ങൾ ഇവർ കോടതിയിൽ സമ്മതിച്ചു.ആറ് ആഴ്ച മാത്രം പ്രായമുള്ള സൈറസ് ജെയിംസ് ഗാർഫീൽഡ് എന്ന കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, കുഞ്ഞിന്റെ ശരീരത്തിൽ പഴയ വാരിയെല്ല് ഒടിവുകൾ കണ്ടെത്തിയത് നിരന്തരമായ പീഡനത്തിന്റെ തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കുഞ്ഞുമായി സോഫയിൽ കിടന്നുറങ്ങിയതാണെന്നും പിന്നീട് എഴുന്നേറ്റപ്പോൾ കുഞ്ഞ് ശ്വാസമെടുക്കുന്നില്ലെന്നുമാണ് വുഡ്‌സ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ വൈദ്യപരിശോധനയിൽ കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായതായി കണ്ടെത്തി. കുഞ്ഞിന്റെ പിതാവായ ഈഥൻ ഗാർഫീൽഡും സമാനമായ കുറ്റാരോപണങ്ങൾ നേരിടുന്നുണ്ട്. ഇയാളുടെ വിചാരണ കോടതിയിൽ നടന്നു വരികയാണ്.