രാശിഫലം (24-05-2026 ഞായര്‍)

ചിങ്ങം: ഇന്നെടുക്കുന്ന തീരുമാനങ്ങൾ ശരിയായതും ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. ആരോഗ്യം മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങൾ നന്നായി പോകും. എന്നിരുന്നാലും ജോലിയിൽ കൂടുതൽ ശ്രദ്ധനൽകും. വ്യക്തിബന്ധങ്ങളിൽ ചില നിസാര വാക്കുതർക്കങ്ങൾ വന്നുകൂടായ്‌കയില്ല. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കുക.

കന്നി: കുടുംബത്തിൻ്റെ പ്രാധാന്യം ഇന്ന് തിരിച്ചറിയും. സ്വന്തം കഴിവുപയോഗിച്ച് തർക്കങ്ങൾ പരിഹരിക്കും. ജീവിതപാഠങ്ങൾ പഠിക്കും. എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതെയാകുമെന്ന വിശ്വാസം ഉണ്ടായിരിക്കും.

തുലാം: കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലാസത്തോടെയൊരു നല്ല ദിവസമായിരിക്കും. ഇന്നത്തെ ദിവസം കുടുംബത്തിന് വേണ്ടി മാറ്റി വയ്‌ക്കും. മനസിനെ ആശ്വസിപ്പിക്കാൻ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇത് വിനോദയാത്രയുമാകാം.

വൃശ്ചികം: ഒരുപാട് നാളായി ഉള്ളിൽ കൊണ്ടുനടക്കുന്ന വിഷമങ്ങൾ പുറത്ത് പ്രകടമാകും. വർധിച്ച് വരുന്ന സമ്മർദ്ദങ്ങൾ ആരോഗ്യത്തെ ബാധിച്ചേക്കാം. പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സമയം പ്രയോജനകരമായി ചെലവഴിക്കുന്നത് നല്ലതായിരിക്കും.

ധനു: വളരെ ഊർജസ്വലതയോടെ ഇന്ന് മുഴുവൻ പ്രവർത്തിക്കുന്നതാണ്. പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഫലം കാണും. മറ്റുള്ളവർ നിങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കും. എന്നാൽ അത് നല്ലതിനാണെന്ന് കരുതി മുന്നോട്ട് പോകുക. വഴിയിൽ വെല്ലുവിളികൾ നേരിട്ടേക്കാം.

മകരം: ആരോഗ്യമാണ് പ്രധാനമെന്ന് ഉറച്ച് വിശ്വസിക്കുന്ന ദിനം. എന്നത്തേയും പോലെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തും. നിലവിലുള്ള പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നത് അത്ര എളുപ്പമല്ല. എന്നാലും, അവ പൂർത്തിയാക്കുക തന്നെ ചെയ്യും. സമയത്ത് ജോലി പൂർത്തിയാക്കാത്തതിൽ മേലധികാരി ചിലപ്പോൾ മുഷിഞ്ഞേക്കാം. സാമ്പത്തിക പരമായ പ്രശ്‌നങ്ങൾ ഇന്ന് അലട്ടിയെന്ന് വരില്ല.

കുംഭം: കുടുംബത്തിനുവേണ്ടി ഏറെ സമയം ചെലവാക്കും. പ്രിയപ്പെട്ടവരെല്ലാം വളരെ സന്തോഷത്തിലായിരിക്കും. അവർക്കൊപ്പം കൂടി നിങ്ങളും സന്തോഷവാനായിരിക്കും. നിങ്ങൾ നൽകുന്ന സ്നേഹവും കരുതലും പല വിധത്തിൽ തിരികെ ലഭിക്കും. കുടുംബത്തോട് നിങ്ങൾ കാണിക്കുന്ന കരുതലിൽ മറ്റുള്ളവർ പ്രശംസിക്കും.

മീനം: ജീവിതത്തിൽ ഏത് കാര്യത്തിനും സ്ഥിരത പുലർത്താൻ അൽപ്പം വ്യത്യസ്‌തമായി ചിന്തിക്കേണ്ടതുണ്ട്. ശ്രമങ്ങളും ആഗ്രഹങ്ങളും പാഴാകില്ല എന്നാണിത് വ്യക്തമാക്കുന്നത്. നിങ്ങൾക്ക് അഭിനിവേശമുണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ജോലിയിൽ തിളങ്ങാൻ കഴിയൂ.

മേടം: കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവരും. ഇത്‌ നിങ്ങളെ അലോസരപ്പെടുത്താനിടയുണ്ട്. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കും. പൊതു മേഖലയിലും വൈദ്യശാസ്ത്രരംഗത്തും പ്രവർത്തിക്കുന്നവർക്ക്‌ ഇന്ന് നല്ല ദിവസമാണ്‌.

ഇടവം: സർഗാത്മക കഴിവുള്ള സമർത്ഥനായിരിക്കും ഇന്ന്. പ്രവർത്തനശൈലിയും, കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും സഹപ്രവർത്തകരേയും മേലധികാരികളേയും അമ്പരപ്പിക്കും. കീഴുദ്യോഗസ്ഥർക്ക്‌ മതിപ്പുണ്ടാവുകയും അവർ പ്രചോദിതരാവുകയും ചെയ്യും.

മിഥുനം: ബുദ്ധിയേക്കാൾ ഹൃദയം പറയുന്നതായിരിക്കും ഇന്ന് കേൾക്കുക. വികാരങ്ങളുടെ ഒഴുക്കിൽ പെട്ടപോലെയുള്ള തോന്നലുണ്ടാകും. ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. വൈകുന്നേരത്തോടെ കാര്യങ്ങൾ മെച്ചപ്പെടും.

കര്‍ക്കടകം: ശോഭനമായ ഒരു ഭാവിക്കു വേണ്ടിയുള്ള കൃത്യമായ പദ്ധതിയോടെയായിരിക്കും ഇന്നത്തെ ദിവസം തുടങ്ങുക. വളരെ ചിന്തിച്ച് ഉണ്ടാക്കിയ പദ്ധതികൾ ദൃഢനിശ്ചയത്തോടെ നടപ്പിലാക്കും. അടുക്കും ചിട്ടയോടെയുമുള്ള തീരുമാനങ്ങൾ ഭാവിയിൽ ഒരുപാട് സമയം നഷ്‌ടമാകാതിരിക്കാൻ സഹായിക്കും. നിങ്ങളുടെ ഇന്നത്തെ എല്ലാ ചുവട് വെയ്പ്പുകളും വിജയിക്കും.

Leave a Comment

More News