പ്രവാസി വെൽഫെയർ “ദി ഡി-സ്ട്രെസ് സോൺ” കൗൺസിലിംഗ് പരിപാടി സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ സംഘടിപ്പിച്ച “ദി ഡി-സ്ട്രെസ് സോൺ” കൗൺസിലിംഗ് പരിപാടിയിലെ കൗണ്‍സിലര്‍മാര്‍ സംഘാടകരൊപ്പം

ദോഹ: ഖത്തറിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യവും അക്കാദമിക ക്ഷേമവും മുൻനിർത്തി പ്രവാസി വെൽഫെയർ തലശ്ശേരി–പേരാവൂർ സംയുക്ത മണ്ഡലം സംഘടിപ്പിച്ച “ദി ഡി-സ്ട്രെസ് സോൺ” വ്യക്തിഗത കൗൺസിലിംഗ് പരിപാടി ശ്രദ്ധേയമായി.

അക്കാദമിക് സമ്മർദ്ദം, പരീക്ഷാ ഭീതി, ആത്മവിശ്വാസക്കുറവ്, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വ്യക്തിഗത കൗൺസിലിംഗ് സെഷനുകളിലൂടെ പങ്കെടുത്തവർക്ക് അവരുടെ ആശങ്കകൾ പങ്കുവെക്കാനും പ്രായോഗിക നിർദേശങ്ങൾ സ്വീകരിക്കാനും അവസരം ലഭിച്ചു.

പ്രവാസി വെൽഫെയർ സംഘടിപ്പിച്ച “ദി ഡി-സ്ട്രെസ് സോൺ” കൗൺസിലിംഗ് പരിപാടിയില്‍ നിന്ന്

കൗൺസിലർമാരായ ജോളി തോമസ്, റോഷ്ന അബ്ദുൽ ജലീൽ എന്നിവർ നയിച്ച സെഷനുകൾ പങ്കെടുത്തവരിൽ ആത്മവിശ്വാസവും മാനസിക പിന്തുണയും വളർത്തുന്നതിന് സഹായകമായി. പരിപാടിയെ പങ്കെടുത്തവർ ഏറെ പ്രയോജനപ്രദവും ക്രിയാത്മകവുമായ സംരംഭമായി വിലയിരുത്തി.

പരിപാടിക്ക് പ്രവാസി വെൽഫെയർ തലശ്ശേരി–പേരാവൂർ സംയുക്ത മണ്ഡലം പ്രസിഡന്റ് റയീസ് അബ്ദുള്ള, ജനറൽ സെക്രട്ടറി റദിയ, സംഘടനാ സെക്രട്ടറി ജബീൻ, വൈസ് പ്രസിഡന്റ് റംസി, ജില്ലാ സെക്രട്ടറി മാജിദ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈർ, അഫ്‌സൽ ഹുസൈൻ, അഹ്സന കരിയാടൻ എന്നിവർ നേതൃത്വം നൽകി. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് ലതാ കൃഷ്ണ, സെക്രട്ടറി ശുഐബ് അബ്ദുറഹ്മാൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് നിസാർ, വൈസ് പ്രസിഡന്റ് റഷാദ്, സെക്രട്ടറി ഫായിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

More News