രാശിഫലം (05-07-2026 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്.

കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.ലാഭമുണ്ടാകാന്‍ സാധ്യത . രോഗം ബാധിച്ചവര്‍ക്ക് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം: ഇന്ന് മാനസിക ശാന്തി ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ നല്ല പെരുമാറ്റം കൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെയുംപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യരചനക്കുള്ള സാധ്യതയും കാണുന്നു.

വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ദിവസമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. അമ്മക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. സാമ്പത്തിക നിലയ്‌ക്കും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേല്‍ക്കാം.

ധനു: ഇന്ന് എതിരാളികളേയും കിടമല്‍സരത്തിന് വരുന്നവരേയും നിങ്ങൾ നേരിടും. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. പുതുയ കാര്യങ്ങൾ ആരംഭിക്കാന്‍ പറ്റിയ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും. ആത്മീയാനുഭവത്തിനും ഇന്ന് യോഗം കാണുന്നു.

മകരം: ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം കൊണ്ടുവരും. കുടുംബത്തില്‍ ചിലരുടെ അസുഖം നിങ്ങളെ അസ്വസ്ഥനാക്കും. ഗൃഹാന്തരീക്ഷം അത്ര പ്രസന്നമായിരിക്കുകയില്ല. കുട്ടികള്‍ക്ക് പഠനത്തില്‍ പതിവില്‍ക്കൂടുതല്‍ പ്രയത്നിക്കേണ്ടിവരും. ആരോഗ്യം അത്ര മെച്ചമായിരിക്കയില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് സന്തുഷ്‌ടവും ലാഭകരവുമായ ദിവസമാണ്. മാനസികമായും ശാരീരികമായും ഇന്ന് വളരെ നല്ല നിലയിലായിരിക്കും. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകാനും സമയം ചിലവഴിക്കാനും സാധ്യത കാണുന്നു.

മീനം: നിങ്ങള്‍ക്ക് പ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. വിഷാദവും താല്‍പര്യക്കുറവും നിങ്ങളുടെ മനോവീര്യം കെടുത്തും. മതപരമായ കാര്യങ്ങള്‍ക്ക് അമിതമായി പണം ചിലവഴിക്കും. നിക്ഷേപത്തിൽ വിവേചനബുദ്ധി പ്രയോഗിക്കണം. കുടുംബാംഗങ്ങളുമായി ചില തര്‍ക്കങ്ങള്‍ക്കും ചുരുങ്ങിയ കാലത്തെ വേര്‍പാടിനും സാധ്യത.

മേടം: നിങ്ങൾക്ക് കൃത്യമായ തീരുമാനങ്ങളെടുക്കേണ്ടിവരും. എന്നിരുന്നാലും, നിങ്ങളുടെ തീരുമാനങ്ങൾ ദീർഘകാലത്തെ സ്വാധീനിച്ചേക്കാമെന്നതിനാൽ ഉചിതമായ ഉപദേശം സ്വീകരിക്കണം.

ഇടവം: നിങ്ങൾക്ക് കഷ്‌ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവുകയില്ല. ഒരു സമയത്ത് നിങ്ങൾക്ക് വളരെയധികം കാര്യങ്ങൾ ഏറ്റെടുക്കാൻ കഴിയും. നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ. യാഥാർഥ്യബോധമുള്ളവരും ന്യായബോധമുള്ളവരും ആയിരിക്കാൻ ശ്രമിക്കുക.

മിഥുനം: കഠിനാധ്വാനം മൂലം ഇന്ന് നിങ്ങള്‍ ക്ഷീണിതനും ഉദാസീനനുമായി കാണപ്പെടും. കുട്ടികളാകും നിങ്ങളുടെ പ്രധാന ഉല്‍ക്കണ്‌ഠക്ക് കാരണം. ദിവസം മുഴുവന്‍ യാതൊന്നും ചെയ്യാതെ വീട്ടിലിരിക്കാനാക്കും നിങ്ങള്‍ ഇഷ്‌ടപ്പെടുക. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. പണം അല്ലെങ്കില്‍ അതിന്‍റെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും.

കര്‍ക്കടകം: ഉല്‍സാഹവും ഉന്മേഷവും നിങ്ങള്‍ക്കിന്ന് കുറവായിരിക്കും. വിഷാദാത്മകതയും അശുഭചിന്തയും അകറ്റിനിര്‍ത്താന്‍ കഠിനശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. ഔദ്യോഗിക ജോലികളില്‍ കൃത്രിമം കാണിക്കാനുള്ള ആലോചനകള്‍ ഉപേക്ഷിക്കുക.

Leave a Comment

More News