ഡാളസ് :ഡാളസ് സെൻറ് പോൾസ് മാർത്തോമാ ഇടവക 2026 വാർഷിക കൺവെൻഷന് നാളെ ജൂലൈ 24 വെള്ളിയാഴ്ച 7 മണിക്ക് ഇടവക വികാരി റെജിൻ അച്ചന്റെ പ്രാരംഭ പ്രാത്ഥനയോട് കൂടി തുടക്കം കുറിക്കും.
മാർത്തോമാ സഭയുടെ മികച്ച കൺവെൻഷൻ പ്രാസംഗീകനും, വേദ പണ്ഡിതനുമായ റവ.റോബിൻ വർഗീസ് ആയിരിക്കും ബൈബിൾ പ്രഭാഷണം നടത്തുന്നത്.
വെള്ളിയാഴ്ച ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 6:30 നും യോഗം ആരംഭിക്കുമെന്ന് ഇടവക വികാരി റെജിൻ അച്ചൻ, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിച്ചു.
യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പ്രാത്ഥനാപൂർവം സംബന്ധിക്കണമെന്നും അറിയിക്കുന്നു.
ജൂലൈ 26 ഞയറാഴ്ച്ച വിശുദ്ധ കുർബാനക്ക് ശേഷം, വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് പാരിഷ് ഡേ സെലിബ്രേഷനും നടത്തപ്പെടും.

