ചിങ്ങം: നിങ്ങളുടെ രോഷം കുറയ്ക്കണം. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷമോ പ്രയാസങ്ങളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും.അമ്മയുടെ രോഗം കാരണമായുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക.
കന്നി: അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി അസുഖങ്ങള്‍ക്കും സാധ്യത. ആത്മ നിയന്ത്രണം പാലിക്കുക. വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവെക്കുക. വിദ്യാര്‍ത്ഥികള്‍ക്കും ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരേയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് സംഘര്‍ഷഭരിതമായ ദിവസത്തിൽ ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല.
തുലാം: മാനസിക സംഘര്‍ഷത്തിൻ്റെയും അതിവൈകാരികതയുടേയും ദിവസമാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉല്‍കണ്ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല . കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്ക്കുക. ഉറക്കമില്ലായ്മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ,വസ്തു തര്‍ക്കങ്ങളില്‍നിന്ന് അകന്നുനില്ക്കുക.
വൃശ്ചികം: വളരെ സന്തുഷ്ടനും ഉല്ലാസവാനുമായിരിക്കും. എല്ലാ വിധത്തിലുള്ള സന്തോഷകരമയ ചര്‍ച്ചകളിലും കൂടിച്ചേരലുകളിലും വ്യാപൃതനാകും. അകന്നുപോയ ചങ്ങാതിമാരുമായി ബന്ധം സ്ഥാപിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും.വിഭവങ്ങള്‍ വര്‍ദ്ധിക്കാനും തൊഴില്‍ വിജയത്തിനും സാധ്യത.
ധനു: നിങ്ങളുടെ കുടുംബത്തിലെ ഒരംഗം നിങ്ങളോട് നിസഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ നിങ്ങൾ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവെക്കുക. വിദേശത്തുളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.
മകരം: ഇന്ന് നിങ്ങൾ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസ്സിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങൾക്കും ദൗത്യങ്ങൾക്കും നല്ല ഫലമുണ്ടാക്കും. അന്തസ്സും പ്രശസ്തിയും വര്‍ദ്ധിക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാകില്ല.
കുംഭം: നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. നിങ്ങള്‍ വേണ്ടത്ര വിശ്രമമെടുക്കാത്തതിന്റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസ്സിന്റെ ജാഗ്രത നഷ്ടപ്പെടാതിരിക്കണം. പണത്തിന്റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്റെയും സംഭാഷണത്തിൻ്റെ കാര്യത്തിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും.
മീനം: പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ഇന്ന് നല്ല ദിവസം.അവിവാഹിതര്‍ക്ക് കൂട്ടാളികളെ കണ്ടെത്താന്‍ ഏറ്റവും അനുയോജ്യമായ സമയം. ദാനധര്മ്മപ്രവര്ത്തനങ്ങളില് ഉല്‍സുകനായിരിക്കും.എല്ലാമേഖലകളിലും ഉള്ള വിജയം നിങ്ങളുടെ പ്രശസ്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കും.
മേടം: കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. ചര്‍ച്ചകള്‍ ഉല്പാദനക്ഷമമായിരിക്കും. വീട് മോടികൂട്ടും . നിങ്ങളുടെ അമ്മയുടെ ഭാഗത്തുനിന്നുള്ള നേട്ടങ്ങളും വന്നുകൊണ്ടിരിക്കും. ഓഫീസിലെ ജോലിഭാരം പ്രശ്നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കഴ്ച്ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് യാത്രകള്‍ക്ക് അനുകൂലമായ ദിവസം. വിദൂര ദേശങ്ങളിലേക്കോ, വിദേശത്തേക്കോ, അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ ഒക്കെ സഞ്ചരിക്കാന്‍ അനുകൂലമാണ് . പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരം. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള പ്രചോദനം ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ലവാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.
മിഥുനം: ഇന്ന് ശുഭാപ്തി വിശ്വാസം പുലര്‍ത്തുക. ശാന്തമായിരിക്കുക. ധ്യാനവും പ്രാര്‍ത്ഥനയും വളരെ പ്രാധാന്യത്തോടെ കാണുക. അത് നിങ്ങളുടെ മാനസിക സംഘര്‍ഷവും വിപരീത മനോഭാവവും നിയന്ത്രിക്കാന്‍ സാഹായിക്കും.വൈദ്യപരിശോധനകളോ മറ്റോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ മാറ്റിവെക്കുക.
കര്‍ക്കടകം: വിദേശികളെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. ഉല്ലാസത്തിനും വിനോദത്തിനും പുതുവസ്ത്രങ്ങള്‍ വാങ്ങാനുമായി പണം ചെലവഴിക്കും. പ്രേമബന്ധം സന്തോഷകരമായ ഒരു വഴിത്തിരിവിലെത്തും. നല്ല ഭക്ഷണം, നല്ല സൗഹൃദം, ഉല്ലാസകരമായ യാത്ര എന്നിവയും ഇന്നത്തെ ദിവസത്തെ ആസ്വാദ്യമാക്കും. നിങ്ങളുടെ മാന്യതയും പ്രശസ്തിയും പുതുയ ഉയരങ്ങള്‍ തേടും. നല്ല ലാഭം, തൃപ്തികരമായ ആരോഗ്യം എന്നിവയും ഇന്നുണ്ടാകും.
