കുടക്കശ്ശേരിൽ അന്നമ്മ ഇട്ടി അന്തരിച്ചു

കരോൾട്ടൻ: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ സഹധര്‍മ്മിണി അന്നമ്മ ഇട്ടി ഓഗസ്റ്റ് 7 വെള്ളിയാഴ്ച അന്തരിച്ചു. കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭർത്താവിനൊപ്പം വർഷങ്ങളായി സജീവമായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഡാളസിലെ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.

ടെക്സസ് ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ ഭക്തരായ അംഗങ്ങളാണ് ഇവരുടെ കുടുംബം.

പത്തനംതിട്ട കൂറ്റൂർ സ്വദേശികളാണ് പരേതയുടെ കുടുംബം.

മക്കളും മരുമക്കളും: ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ
ജോയ്‌സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ)

പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Leave a Comment

More News