കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമിതരായ 126 പോലീസ് കോൺസ്റ്റബിൾമാരുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു.
ഇത് കേരള പോലീസിന് ചരിത്രപരവും അഭിമാനകരവുമായ നിമിഷമാണെന്ന് പരേഡിൽ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. “സമൂഹത്തോട് എപ്പോഴും ബഹുമാനത്തോടും സഹാനുഭൂതിയോടും കൂടെ പെരുമാറേണ്ടത് ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും കടമയാണ്. പോലീസ് ബാൻഡിലെ അംഗങ്ങൾ ഇത് നിറവേറ്റുന്നതിൽ കൂടുതൽ ആത്മാർത്ഥത പുലർത്തുമെന്നതിൽ സംശയമില്ല. കാരണം, സംഗീതം സഹജീവികളോടുള്ള സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മാവുമായി ഇടകലർന്ന ഒരു കലയാണ്. മാറുന്ന കാലത്തിനനുസരിച്ച് സേനാംഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിയട്ടേ,” അദ്ദേഹം ആശംസിച്ചു. കുതിരപ്പടയുടെ പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോൺസ്റ്റബിളും പാസിംഗ് ഔട്ടിൽ പങ്കെടുത്തു.
പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്തു. മികച്ച ഇൻഡോർ കേഡറ്റായി ജോബിൻ ജോസ് ജെ.ബി. തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഔട്ട്ഡോർ കേഡറ്റായി ജിജു. ബി. ജോസഫ്, മികച്ച ഷൂട്ടറായി ബിബിഷ്. ബി. എസ്. എന്നിവരെ തിരഞ്ഞെടുത്തു. മികച്ച ഓൾറൗണ്ടറായി രതീഷ്. എസ്. എന്നിവരെ തിരഞ്ഞെടുത്തു.
ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി, ശാരീരികക്ഷമതയും മാനസിക ശക്തിയും വർദ്ധിപ്പിക്കുന്ന പാഠങ്ങളാണ് അവർക്ക് നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ, ശാരീരികക്ഷമതാ പരിശീലനം, ആയുധ പരിശീലനം, കരാട്ടെ, യോഗ, നീന്തൽ, വിവിധ സ്വയം പ്രതിരോധ പരിശീലനം എന്നിവയിലാണ് അവർക്ക് പരിശീലനം ലഭിച്ചിട്ടുള്ളത്.
ഇൻഡോർ വിഭാഗത്തിൽ ഇൻഡ്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം, പോലീസ് സ്റ്റാൻറിംഗ് ഓർഡർ, മനുഷ്യാവകാശം, ഭരണനിർവ്വഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമങ്ങൾ, മൈനർ ആക്ടുകൾ, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്റ്, ക്രിമിനോളജി, ഫോറൻസിക് സയൻസ്, ഇൻവെസ്റ്റിഗേഷൻ, ഡിസാസ്റ്റർ മാനേജ്മെൻറ് കമ്പ്യൂട്ടർ ട്രെയിനിംഗ്, മറ്റു വിവിധ നിയമവിഷയങ്ങളിലും ക്ലാസുകൾ നൽകി.
കൂടാതെ ബാൻഡ് പോലീസ് കോൺസ്റ്റബിൾമാരെ പാലക്കാട് കെ.എ.പി-II, മലപ്പുറം എം.എസ്. പി ക്യാമ്പുകളിൽ അയച്ചു പൈപ്പ് ബാൻഡിലും ബ്രാസ് ബാൻഡിലും മൂന്നു മാസത്തോളം മ്യൂസിക് പരിശീലനം നൽകിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, എ.ഡി.ജി.പിമാരായ ഗുഗുലോത്ത് ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ് പോലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അത്തല്ലൂരി, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
