ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. മറ്റുള്ളവരുമായുള്ള സംവാദം ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.
കന്നി: നിങ്ങളുടെ ആശയവിനിമയ നൈപുണ്യവും കഴിവുമാണ് നിങ്ങളുടെ ശക്തി. ഇണയെ തേടുന്നവര്‍ക്ക് ഇന്ന് അനുകൂല ദിനമാണ്. എന്നാല്‍ വൈകിട്ടോടെ സന്തോഷം നീങ്ങി പോകാനും സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം ഇല്ലാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
തുലാം: നിങ്ങളുടെ ഒരു സുഹൃത്തിലൂടെ നിങ്ങൾക്ക് ഭാഗ്യം കൈവരും. നിങ്ങൾക്ക് ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.
വൃശ്ചികം: ജോലി സ്ഥലത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കേണ്ടിവരും. സഹപ്രവര്‍ത്തകരില്‍ നിന്നും മികച്ച പിന്തുണ ലഭിക്കും. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.
ധനു: നിങ്ങള്‍ക്കിന്ന് ഏറ്റവും നല്ല ദിവസമാണ്. ശത്രുക്കളെ നിങ്ങളിന്ന് നിലംപരിശാക്കും. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുയോജ്യ ദിനം.സുഹൃത്തുക്കളോടൊപ്പം ആഹ്ലാദത്തോടെ സമയം ചെലവഴിക്കും.
മകരം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിനമല്ല. ആത്മീയ കാര്യങ്ങളില്‍ മുഴുകുന്നത് ഗുണകരമാകും. കുടുംബാംഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ നിങ്ങളെ വിഷമിപ്പിക്കും. സാമ്പത്തിക ചെലവുകള്‍ അധികരിക്കും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിത പങ്കാളിയുടെ സമീപനത്തില്‍ നിങ്ങള്‍ക്ക് സന്തുഷ്ടിയുണ്ടാവില്ല. ബിസിനസില്‍ പണം മുടക്കാനുള്ള സാധ്യത കാണുന്നു.
കുംഭം: സാമ്പത്തിക നേട്ടത്തിന്റെ ദിവസമാണിന്ന്. കുടുംബാന്തരീക്ഷം ഊഷ്മളവും സന്തോഷപ്രദവുമായിരിക്കും. സുഹൃത്തുക്കളുമായി ഉല്ലാസവേള പങ്കിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഉല്ലാസ യാത്രയ്ക്കും സാധ്യത. എന്നാല്‍ ചില മാനസിക പ്രയാസം നിങ്ങളെ അലട്ടിയേക്കാം. പ്രാര്‍ഥന കൊണ്ടും ധ്യാനം കൊണ്ടും ഇത് മാറ്റിയെടുക്കാനാകും.
മീനം: വസ്തു ഇടപാട് സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ക്ക് ഇന്ന് അനുകൂല ദിവസമല്ല. മറ്റെല്ലാ മേഖലകളിലും നിങ്ങള്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. വളരെ അടുത്തവരുമായി അകന്ന് കഴിയാന്‍ ഇടവരും. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴും കരാറുകളില്‍ ഒപ്പുവയ്ക്കുമ്പോഴും ഇന്ന് രണ്ട് തവണ ആലോചിക്കണം. അപ്രതീക്ഷിത അനുഭവങ്ങള്‍ക്ക് തയ്യാറായിരിക്കുക.
മേടം: ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം ഏറെ സമയം ചെലവിടാനാകും. അപ്രതീക്ഷിത സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ സൗഹൃദം ഭാവിയിലേക്ക് മുതല്‍കൂട്ടാകും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസ യാത്രക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ഗുണകരമാകും.
ഇടവം: ജോലിക്കാര്‍ക്ക് ഇന്ന് നല്ല ദിനമാണ്. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂല മനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂര്‍ണമായ ജോലികള്‍ തൃപ്തികരമായി ചെയ്ത് തീര്‍ക്കും.
മിഥുനം: കുടുംബവുമൊത്ത് വിനോദയാത്ര പോകണമെന്നുള്ള അമിതമായ ആഗ്രഹമുണ്ടാകും. അതിനായി പദ്ധതിയിടും. ഇത് യാത്രയ്ക്ക് മികച്ച സമയമാണ്. സാമ്പത്തിക ചെലവുകള്‍ കുറയ്ക്കാനും സാധിക്കും.
കര്‍ക്കടകം: ഉജ്ജ്വലവും പ്രതീക്ഷാനിർഭരവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. വ്യാപാരത്തില്‍ അതീവ ശ്രദ്ധ വേണം. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച നടത്തുമ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അമ്മയില്‍ നിന്നും സന്തോഷ വാര്‍ത്ത കേള്‍ക്കും.
