രാശിഫലം (21-11-2026 ശനി)

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടക്കാൻ സഹായിക്കും. https://www.malayalamdailynews.com/784523/

കന്നി: ബിസിനസ് രംഗത്ത് ഉയർച്ച ഉണ്ടായേക്കും. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗ്ഗാത്മക പുറത്തുവരും.

തുലാം: ഇന്ന് നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും.

വൃശ്ചികം: നിങ്ങൾ മറ്റുള്ളവരുമായി ഇന്ന് കലഹത്തിൽ ഏർപ്പെട്ടേക്കാം. ദീർഘകാലനിക്ഷേപങ്ങൾക്കും ഭൂമികച്ചവടത്തിനും ഇന്ന് നല്ല ദിവസമാണ്. അത്‌ ദീർഘകാലലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും. എല്ലാ അവസരങ്ങളെയും തുറന്ന കൈയ്യോടെ സ്വീകരിക്കുക.

ധനു: ഇന്ന് മാനസിക അസ്വസ്ഥതകൾ നിങ്ങളെ അലട്ടിയേക്കാം. വസ്‌തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്‌ടം സംഭവിക്കുന്ന ദിവസമാണിന്ന്.

മകരം: നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു സന്തോഷകരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് ഇന്ന് ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. കുടുംബാംഗങ്ങളുമായി വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാകാൻ സാധ്യത. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം.

മീനം: നിങ്ങൾ ഇന്ന് മാനസികമായി വളരെ ശാന്തനും, ശാരീരികമായി വളരെ മികച്ച നിലവാരം പുലർത്തുന്നവനുമായിരിക്കാന്‍ സാധ്യത. ജോലിയിൽ പുതിയ ചുമതലകൾ ഏറ്റെടുത്തേക്കാം. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്.

മേടം: നിങ്ങളുടെ മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിങ്ങളെ നിരാശപ്പെടുത്തും. അനാവശ്യമായ ചെലവുകളിൽ വർദ്ധനവുണ്ടാകാം. ഇന്ന് എന്തെങ്കിലും നിക്ഷേപം നടത്താൻ നിങ്ങൾ ആലോചിച്ചിട്ടുണ്ടെങ്കിൽ അതിന്‌ ഇന്ന് മികച്ച ദിവസം ആയിരിക്കും.

ഇടവം: പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും നിങ്ങളുടെ ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മ തനൽകുന്നതാണ്. ഒരു ചെറിയ യാത്ര നിങ്ങൾക്ക് ഏറെ സന്തോഷം കൊണ്ടുവരും. ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.

മിഥുനം: ഇന്ന് നിങ്ങളുടെ ജോലിസമയവും, കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയവും തുല്യമായിരിക്കും. ഒരു ചെറിയ ഉല്ലാസയാത്ര ആസൂത്രണം ചെയ്യും. നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സത്യമാകാൻ പോകുകയാണ്. നിങ്ങളുടെ സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും.

കര്‍ക്കടകം: ഒരു ചെറിയ യാത്രയോ തീർത്ഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ, ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്.

Leave a Comment

More News