2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

വാഷിംഗ്ടൺ ഡി.സി: ടൈം  മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ കൃതികൾ ഇടംപിടിച്ചു. https://www.malayalamdailynews.com/785186/  ആനന്ദ് ഗോപാലിന്റെ ‘ഡെയ്സ് ഓഫ് ലവ് ആൻഡ് റേജ്’, ബിന്ദു ബൻസിനാഥിന്റെ ‘മെൻ ലൈക്ക് അവേഴ്സ്’, മാളവിക കണ്ണന്റെ ‘അൺപ്രെസിഡന്റഡ് ടൈംസ്’ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടത്.

ഫിക്ഷൻ, നോൺ-ഫിക്ഷൻ, ഓർമ്മക്കുറിപ്പുകൾ, ചരിത്രം, കവിത എന്നീ വിഭാഗങ്ങളിൽ നിന്നാണ് ടൈം മാഗസിൻ പട്ടിക തയ്യാറാക്കിയത്.

ഡെയ്സ് ഓഫ് ലവ് ആൻഡ് റേജ് (ആനന്ദ് ഗോപാൽ): 2011-ൽ ആരംഭിച്ച സിറിയൻ ആഭ്യന്തരയുദ്ധത്തെയും മൻബിജ് എന്ന നഗരത്തിലെ സാധാരണക്കാരുടെ പോരാട്ടങ്ങളെയും കുറിച്ചുള്ള അന്വേഷണാത്മക കൃതിയാണിത്.

മെൻ ലൈക്ക് അവേഴ്സ് (ബിന്ദു ബൻസിനാഥ്): ന്യൂജഴ്സി ഹൈവേയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മാത്യു പിള്ള എന്ന വ്യക്തിയുടെ മരണത്തെത്തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണവും, ഇന്ത്യൻ അമേരിക്കൻ സ്ത്രീകളുടെ ജീവിതവുമാണ് ഈ ആദ്യ നോവലിന്റെ പ്രമേയം.

അൺപ്രെസിഡന്റഡ് ടൈംസ് (മാളവിക കണ്ണൻ): സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ എത്തുന്ന ഋഷി എന്ന പരിസ്ഥിതി പ്രവർത്തകയുടെ ക്യാമ്പസ് ജീവിതവും, ബന്ധങ്ങളും, സമകാലിക സാമൂഹിക വിഷയങ്ങളുമാണ് ഈ നോവൽ ചർച്ച ചെയ്യുന്നത്.

ഒരു വർഷം നീണ്ട വായനയ്ക്കും ചർച്ചകൾക്കും ശേഷമാണ് ടൈം മാഗസിൻ പത്രാധിപ സമിതി ഈ വാർഷിക പട്ടിക പുറത്തിറക്കിയത്.

Leave a Comment

More News