കുര്യൻ ഇ. കുര്യൻ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: കോട്ടയം തോട്ടയ്ക്കാട് ചുണ്ട മണ്ണിൽ പരേതരായ കുര്യൻ–അന്നമ്മ ദമ്പതികളുടെ മകൻ ഇ. കെ. കുര്യൻ (ബേബിച്ചായൻ–84) ഹൂസ്റ്റണിൽ അന്തരിച്ചു.

ഭാര്യ: മറിയാമ്മ കുര്യൻ (മേരിക്കുട്ടി) കോട്ടയം കഞ്ഞിക്കുഴി ചിറയിൽ കുടുംബാംഗമാണ്.

മകൻ: പരേതനായ ബെഞ്ചമിൻ കുര്യൻ (ബെഞ്ചി).

സഹോദരങ്ങൾ: മേരി വർഗീസ് (തങ്കമ്മ, ഒക്ലഹോമ) & പരേതനായ കെ. എ. വർഗീസ്, സൂസൻ (മോളി) & ഫിലിപ്പ് കുര്യൻ (ഒക്ലഹോമ), പരേതനായ ജോസഫ് കുര്യൻ (കുഞ്ഞുമോൻ) & കുഞ്ഞുമോൾ (ഹൂസ്റ്റൺ), പരേതനായ ജേക്കബ് കുര്യൻ (റെജി) & പ്രമീള കുര്യൻ (ഇന്ത്യ).

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗമായിരുന്നു പരേതൻ.

സംസ്കാരം ഹൂസ്റ്റണിൽ നടത്തും.

Leave a Comment

More News