ഡാളസ്. മൂന്നു ദിവസത്തെ ഇടവക സന്ദർശനത്തിന് ഡാലസിൽ എത്തിച്ചേർന്ന മാർത്തോമാ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ്.റവ. ഡോ.എബ്രഹാം മാർ പൗലോസ് തിരുമേനിക്കു ഡാളസ് ഫോർട്ട് വർത്തു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
എബ്രഹാം മാർ പൗലോസ് തിരുമേനിക്കും, ഭദ്രാസന സെക്രട്ടറി ജോയൽ സാമുവേൽ തോമസിനും ഇടവക വൈസ് പ്രസിഡണ്ട് ബൊക്ക നൽകി സ്വീകരിച്ചു.
ഡാളസ് സെന്റ് പോൾസ് ഇടവക വികാരി റവ.റെജിൻ രാജു, വൈസ് പ്രസിഡണ്ട് അലക്സ് ജോർജ്, ഭദ്രാസന കൗൺസിൽ മെമ്പർ തോമസ് ഈശോ, ഈശോ മാളിയേക്കൽ, ഷാജി രാമപുരം, റിപ്സൺ എന്നിവർ സന്നിദ്ധരായിരുന്നു.
