സിപി‌എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൊലപാതക കേസുകളില്‍ പലരും കൊല്ലപ്പെടുന്നത് നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാനാണെന്ന്

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്റെ കൊലപാതകത്തെത്തുടർന്ന് സി.പി.എം പ്രവർത്തകർ ഉൾപ്പെട്ട നിരവധി കൊലപാതകക്കേസുകളിൽ പ്രതികളുടെ ദുരൂഹമരണം വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. ബി.ജെ.പി നേതാവ് കെ.ടി. ജയകൃഷ്ണന്‍, എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍, ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ എന്നിവരെ വധിച്ച കേസിലെ ചില പ്രതികള്‍ മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് യു.ഡി.എഫും ബി.ജെ.പിയും ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് സിപി‌എമ്മിനെ കുരുക്കിയേക്കും. വാളയാര്‍ കേസില്‍ കോടതി കുറ്റമുക്തനാക്കിയ പ്രദീപ് കുമാറിന്റെ ദൂരൂഹമരണം പലതവണ ചര്‍ച്ചയായിരുന്നു. ജയകൃഷ്ണന്‍ വധക്കേസില്‍ ചില സത്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്ന് പ്രതി കാരായി സജീവന്‍ പറഞ്ഞ ശേഷം മാഹിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയത് സി.പി.എമ്മുകാരാണെന്ന് അമ്മ അന്ന് ആരോപിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ, പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് എത്തി സജീവനെ വിളിച്ചുകൊണ്ടുപോയെന്നായിരുന്നു ആരോപണം. ഷുക്കൂര്‍ വധക്കേസിലെ പ്രതി കുമ്മനംനാട്ട് അച്ചാലി ഹരീഷിനെ ഒരു…