उत्तर प्रदेश में मतदान; EVM फेल होने से तीसरे दौर का मतदान प्रभावित

लखनऊ। उत्तर प्रदेश में तीसरे चरण में 59 सीटों पर मतदान पहले दो चरणों की तुलना में विवादास्पद और हिंसा से भरा रहा। समाजवादी पार्टी ने कई जगह गड़बड़ी के आरोप लगाए।  पार्टी ने कहा कि फर्रुखाबाद के एक बूथ पर ईवीएम में सपा का चुनाव चिन्ह नहीं था, जबकि एटा के एक बूथ पर ईवीए से पर्ची नहीं निकल रही थी.  कानपुर में एक बूथ पर कोई भी बटन दबाने पर भाजपा की पर्ची मिलने की भी शिकायत हुई। कानपुर की मेयर ने वोट डालते हुए वीडियो बना कर जारी…

उत्तर प्रदेश चुनाव: समाजवादी पार्टी के गढ़ में वोटों की बारिश; भाजपा खेमे में अशांति

उत्तर प्रदेश में तीसरे चरण के मतदान का रुझान बीजेपी के लिए खतरे की घंटी है. तीसरे चरण के मतदान में 59 सीटों पर 60 फीसदी लोगों ने वोट डाला है, लेकिन समाजवादी पार्टी का गढ़ माने जाने वाले इलाकों में औसत से ज्यादा मतदान हुआ है। अगर जिलावार आंकड़े देखें तो सिर्फ दो ही जिलों- मैनपुरी और कासगंज में पिछले चुनाव के मुकाबले ज्यादा वोट पड़े हैं। लेकिन यादव बहुलता वाली करीब दो दर्जन सीटों पर औसत से दो फीसदी तक ज्यादा मतदान हुआ है। मैनपुरी, इटावा, फर्रूखाबाद और…

നിങ്ങള്‍ നടത്തുന്ന തീക്കളി ഉടന്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അതവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി കോണ്‍ഗ്രസ് ചിന്തിക്കും: സുധാകരന്‍

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ്‌കോളജില്‍ ചരിത്രവിജയമാണ് ഇത്തവണ കെഎസ്?യു നേടിയത്. ഒരു സീറ്റ് ഒഴികെ ബാക്കിയെല്ലാം ഇത്തവണ കെഎസ് യുവാണ് നേടിയത്. ഇതിനു പിന്നാലെ സിപിഎം- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കടുത്ത ആക്രമണമാണ് കെഎസ്‌യു പ്രവര്‍ത്തര്‍ക്കുനേരേ നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതിനോട് രൂക്ഷമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎമ്മിനോടും കേരള പോലീസിനോടും കൂടി പറയുകയാണ്, ശാസ്താംകോട്ടയില്‍ നിങ്ങള്‍ നടത്തുന്ന തീക്കളി ഉടന്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അതവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി കോണ്‍ഗ്രസ് ചിന്തിക്കുമെന്ന് സുധാകരന്‍ മുന്നറിയിപ്പു നല്‍കി. സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:  ശാസ്താംകോട്ടയില്‍ ദേവസ്വം ബോര്‍ഡ് കോളേജ് ഇലക്ഷന്‍ തോറ്റതിന്റെ പേരില്‍ കെഎസ് യു ക്കാരുടെ വീടുകള്‍ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാന്‍ സിപിഎമ്മിന് നാണമില്ലേ? അക്രമികള്‍ക്ക് കൂട്ടുനില്‍ക്കാനാണോ കാക്കിയുമിട്ട് കേരള പോലീസ് നടക്കുന്നത്? ആക്രമണ വിധേയമായ വീടുകളില്‍ കേറി പോലീസ് തല്ലു കൊണ്ടവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ്…

കേരളത്തി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 5427 പേര്‍ക്ക്; ആകെ മരണം 64,145

കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,962 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,67,141 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3821 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 551 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 66,018 കോവിഡ് കേസുകളില്‍, 6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ച; വാര്‍ത്ത നിഷേധിക്കാതെ ജലീല്‍; പൊതുരംഗത്തുള്ളവര്‍ പരസ്പരം കാണുന്നത് പതിവുള്ളത്

മലപ്പുറം: മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി കൂ്ടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ തള്ളാതെ കെ.ടി.ജലീല്‍ എംഎല്‍എ. രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ. പൊതുരംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: രാഷ്ട്രീയ നിലപാടുകൾ വേറെ, സൗഹൃദം വേറെ. പൊതു രംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ ധർമ്മം. ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. മർദ്ദിത – ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ഇടതുപക്ഷ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അത് ശക്തിപ്പെടുകയും പൂർണ്ണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാഷിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം CPI(M) നേതൃത്വം…

പഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍ നിര്‍ത്തില്ല; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്നത് മാധ്യമവ്യാഖ്യാനം, കോടിയേരി

  തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്നും ആ സമയത്ത് ഭരണഘടനാ പ്രതിസന്ധി എങ്ങനെയാണ് പരിഹരിക്കുക എന്നത് മാത്രമാണ് സര്‍ക്കാര്‍ നോക്കിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞ ഒരു മാസത്തെ സമയപരിധി തള്ളിക്കൊണ്ട് കോടിയേരി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്നും ആ സമയത്ത് ഭരണഘടനാ പ്രതിസന്ധി എങ്ങനെയാണ് പരിഹരിക്കുക എന്നത് മാത്രമാണ് സര്‍ക്കാര്‍ നോക്കിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞ ഒരു മാസത്തെ സമയപരിധി തള്ളിക്കൊണ്ട് കോടിയേരി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയപ്രഖ്യാപനത്തിന്റെ തലേന്ന് ഉണ്ടായ പ്രതിസന്ധി ഗവര്‍ണര്‍ തന്നെ…

ചാവക്കാട് കെട്ടിടത്തില്‍നിന്ന് ചാടി യുവാവും യുവതിയും, വീണത് മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്ക്; പരിക്കുകളോടെ ആശുപത്രിയില്‍

തൃശൂര്‍: ചാവക്കാട് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയ യുവാവിനെയും യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അശ്വിത് (23), സ്മിന (18) എന്നിവരാണ് ചികിത്സയിലുള്ളത്. ഇരുവരും ചാവക്കാട് സ്വദേശികളാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പഴയ നഗരസഭാ ഓഫീസിന് സമീപത്തെ കെട്ടിടത്തില്‍നിന്നാണ് ഇവര്‍ ചാടിയത്. കുടുംബശ്രീ കഫേ കെട്ടിടത്തിന് മുകളിലേക്കാണ് പതിച്ചത്. അഗ്‌നിശമനസേനയുടെയും പോലീസിന്റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയിറക്കിയത്. എന്തിനാണ് ഇവര്‍ താഴേക്ക് ചാടിയതെന്ന് വ്യക്തമല്ല. ഇവരില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

തന്റെ ജോലി കളയാന്‍ ശ്രമിക്കുന്നത് ശിവശങ്കര്‍; ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കൂ; സ്വപ്‌ന സുരേഷ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരേ വീണ്ടും സ്വപ്ന സുരേഷ്. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കറാണ്. തന്നെ തകര്‍ക്കാനാണ് അദ്ദേഹത്തിനെറ ശ്രമം. തന്റെ ജോലി ഇല്ലാതാക്കാന്‍ ശ്രമിക്കുയാണെന്നും സ്വപ്ന പറഞ്ഞു. ഭയങ്കരമായ രീതിയില്‍ തന്നെ ആക്രമിക്കാന്‍ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളില്‍ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം. ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കൂ, ദ്രോഹിക്കരുതെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാള്‍ നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. ആര്‍എസ്എസ് എന്താണെന്ന് പോലും തനിക്കറിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും സ്വപ്ന പറഞ്ഞു    

തൃശൂരില്‍ വീടിനുള്ളില്‍ വിഷവാതകം ശ്വസിച്ച് 4 പേര്‍ മരിച്ചു; കടബാധ്യതയെ തുടര്‍ന്നുള്ള കൂട്ടആത്മഹത്യ; വിഷവാതകമുണ്ടാക്കിയത് ഗൃഹനാഥന്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിന്റെ ജനലുകള്‍ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കുന്നതായുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് കാരണമായ കാര്‍ബണ്‍ മോണോക്‌സൈഡ് ആസിഫ് സ്വയം ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തല്‍. ഇവരുടെ മുറിയിലെ പാത്രത്തില്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്‌സൈഡും കൂട്ടി കലര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേര്‍ത്തുവെച്ച നിലയാണുള്ളത്. ഇതില്‍ നിന്നുമുണ്ടായ വിഷവാതകം ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്. വാതില്‍ തുറക്കുന്നവര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന്…

കുവൈറ്റില്‍ കുട്ടികളുടെ വാക്‌സിനേഷനന്‍ അയ്യായിരം കടന്നു

കുവൈറ്റ് സിറ്റി : രാജ്യത്ത് അഞ്ചു മുതല്‍ 11 വരെ വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനന്‍ പുരോഗിമിക്കുന്നതായി ആരോഗ്യ മന്ത്രാലയം. രണ്ടാഴ്ചയ്ക്കിടയില്‍ അയ്യായിരത്തിലധികം കുട്ടികള്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു.കുട്ടികളായതിനാല്‍ സമയമെടുത്താണ് വാക്സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ള കുട്ടികള്‍ക്കും ഹൈറിസ്‌ക് കാറ്റഗറിയിലുള്ള കുട്ടികള്‍ക്കുമാണ് ഇപ്പോള്‍ വാക്‌സില്‍ നല്‍കുന്നത്.എത്രയും വേഗം കുട്ടികളുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കുന്നതിനുള്ള അപ്പോയ്ന്റ്‌മെന്റ് മാതാപിതാക്കള്‍ക്ക് ഫോണില്‍ മെസ്സേജ് ആയാണ് ലഭിക്കുന്നത്.പ്രതിദിന കോവിഡ് കണക്കുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കുറഞ്ഞുവരുന്നത് ശുഭസൂചനയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സലിം കോട്ടയില്‍