ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു; ഇരുന്നൂറിലധികം പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ പൂങ്ങോട് ഗ്യാലറി തകർന്ന് 200-ഓളം പേര്‍ക്ക് പരിക്കേറ്റു. ഗ്രൗണ്ടിന്റെ വശത്ത് നിർമിച്ച താൽക്കാലിക ഗാലറി ഫുട്ബോൾ മത്സരത്തിനിടെ തകർന്നുവീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലോക്കൽ പോലീസ് പറയുന്നു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വണ്ടൂരിന് സമീപമുള്ള പാങ്ങോട് ഗ്രാമത്തിൽ നിന്നും കാളികാവിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇവിടെ ‘സെവൻസ്’ ഫുട്ബോൾ മത്സരം നടക്കുകയായിരുന്നു. പരിക്കേറ്റവരെ വണ്ടൂർ നിംസിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇത് കൂടാതെ രണ്ട് പ്രാദേശിക ടീമുകൾ തമ്മിൽ ഫൈനൽ മത്സരം നടക്കുമ്പോൾ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും പോലീസ് പറഞ്ഞു. ആയിരത്തിലധികം കാണികളെ ഉൾക്കൊള്ളാവുന്ന ഗാലറിയാണ് നിലം‌പൊത്തിയത്. എന്നാല്‍, രണ്ടായിരത്തോളം പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന്…

കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി (കുവൈറ്റ്, സൗദി, ബഹ്റൈന്‍, UAE, ഒമാന്‍, ഖത്തര്‍) ‘മധുരിക്കും ഓര്‍മ്മകളെ’ എന്ന പേരില്‍ നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 4 മണി മുതല്‍ നടക്കുന്ന മത്സരം ഓണ്‍ലൈനായാണ് (zoom App) സംഘടിപ്പിക്കുന്നത്. പ്രായ ഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ www.kalakuwait.com എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ത്ഥികള്‍ നാടകഗാനം ആലപിക്കുന്നതിന്റെ സാമ്പിള്‍ വീഡിയോ ഏപ്രില്‍ 10 നു മുന്‍പ് kalakwt.kalavibhagam@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയച്ചു തരേണ്ടതാണ്. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് മെയ് 15ന് നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 00965-55416559 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സലിം കോട്ടയില്‍  

സേവനത്തിന്റെ ഹൃദയാഘോഷമായി കോവിഡ് സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ആദരം

കുവൈറ്റ് സിറ്റി : ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡിന്റെ അതി തീവ്ര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് താങ്ങായി നിന്ന് നിസ്തുല സേവനം നിര്‍വ്വഹിച്ച സന്നദ്ധപ്രവര്‍ത്തകരുടെ ആദരിക്കല്‍ ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ സേവനത്തിന്റെ ഹൃദയാഘോഷമായി മാറി. ബിഗ് സല്യൂട്ട് റ്റു ദ ഹീറോസ് എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈറ്റാണ് കോവിഡ് കാല സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആദരം നല്‍കിയത്. കുവൈറ്റ് പ്രവാസി സമൂഹത്തിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നതോടോപ്പാം അവരുടെ നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചിട്ടൂള്ളതെന്ന് ആദരം പരിപാടി ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് അന്‍വര്‍ സഈദ് പറഞ്ഞു. കോവിഡ് രൂക്ഷമായ സമയത്ത് തന്നെ വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ സേവന വിഭാഗമായ ടീം വെല്‍ഫെയറും കനിവ് സോഷ്യല്‍ റിലീഫ് സെല്ലും ചേര്‍ന്ന് രൂപീകരിച്ച കോവിഡ് ദുരിതാശ്വാസ…

കെ കെ സി എ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ്: കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസ്ലോസിയേഷന്‍ (കെ കെ സി എ) ഭാരവാഹികള്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ. സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂര്‍ നീണ്ട കൂടികാഴ്ചയില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി. നേഴ്സസ് ഹയര്‍ വെരിഫിക്കേഷന് നേരിടുന്ന കാലതാമസം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള പിസിആര്‍ നിബന്ധന, ഔട്ട്‌സോഴ്‌സ് കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ അംബാസിഡറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഔട്ട്‌സോഴ്‌സ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി അംബാസിഡര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും സംഘടനയിലെ അംഗങ്ങളുടെ പേരില്‍ അറിയിച്ചു. കെ കെ സി എയുടെ പോഷക സംഘടനയായി ഈ മാസം 25 നു ഉത്ഘാടനം ചെയ്യപ്പെടുന്ന വനിതാ വേദിക്ക്…

ഐ.എസ്.എല്‍ ഫൈനലില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും പൊരുതിവീണു; ഹൈദരാബാദ് കപ്പടിച്ചു

മഡ്ഗാവ്: ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ (3-1) തകര്‍ത്ത് ഹൈദരാബാദ് എഫ്സി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഷോട്ടുകള്‍ തടുത്ത ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണി താരമായി. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കാണാനായത്. ബ്ലാസ്റ്റേഴ്‌സിനായി കിക്കെടുത്ത മാര്‍ക്കോ ലെസ്‌കോവിച്ച്, നിഷുകുമാര്‍, ജീക്‌സണ്‍ സിംഗ് എന്നിവരെയാണ് കട്ടിമാണി തടഞ്ഞത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്ന കേരളം പിന്നിലേക്ക് പോയത്. രണ്ടാം പകുതിയില്‍ മലയാളി താരം കെ.പി രാഹുലിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം സ്‌കോര്‍ ചെയ്തത്. 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോള്‍. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍…

പ്രവാസിയായ ഭര്‍ത്താവ് വീട്ടിലെത്തും മുന്‍പേ ഭാര്യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു, ഒടുവില്‍ അറസ്റ്റില്‍

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനൊടുവില്‍ കുടുംബത്തിനൊപ്പം കഴിയാത്ത ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ ഭാര്യ കാമുകനെ വിവാഹം കഴിച്ച് അയാള്‍ക്കൊപ്പം നാടുവിട്ടു. പ്രായപൂര്‍ത്തിയകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ചാണ് അമ്മ കാമുകനൊപ്പം പോയത്. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നാണ് പറയുന്നത്. നെടുമങ്ങാടാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന് അമ്മയേയയും കാമുകനേയും പോലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് കരിപ്പുര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളാണ് മിനിമോള്‍ക്ക്. വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മിനിമോളുടെ ഭര്‍ത്താവ് നാട്ടിലെത്തിയത്. ഇതിന് മുന്‍പായി മിനി, ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും മുങ്ങുകയും ചെയ്തു. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന് കൂട്ടുവന്ന ഭാര്യ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനൊപ്പം ഒളിച്ചോടി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന് കൂട്ടുവന്ന ഭാര്യ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനൊപ്പം ഒളിച്ചോടി. ഭര്‍ത്താവിന്റെ ചികിത്സാ ചെലവിലേക്ക് ബന്ധുക്കള്‍ സമാഹരിച്ച പണവും ബാങ്കിലെ നിക്ഷേപവും എടുത്തുകൊണ്ടാണ് ഇവര്‍ മുങ്ങിയത്. ജനുവരി 17 മുതല്‍ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭര്‍ത്താവ്. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യയുമെത്തിയിരുന്നു. ഇതേസമയം, മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂര്‍ സ്വദേശിയുമായി യുവതി പരിചയത്തിലായി. ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷമാണ് യുവതി ഇയാള്‍ക്കൊപ്പം പോയത്. ചികിത്സയ്ക്കായി ബന്ധുക്കള്‍ നല്‍കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്.

ഉക്രെയ്നിലെ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യൻ മിസൈൽ ആക്രമണം; 100 ലധികം സൈനികർ കൊല്ലപ്പെട്ടു

ഉക്രെയ്നും റഷ്യൻ സൈനികരും തമ്മിലുള്ള യുദ്ധം അനുദിനം നിർണായകമാവുകയാണ്. ഷൈറ്റോമിർ മേഖലയിലെ ഉക്രേനിയൻ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യൻ സൈനിക സേനയുടെ മിസൈൽ ആക്രമണത്തില്‍ നൂറിലധികം ഉക്രേനിയൻ, വിദേശ സൈനികർ കൊല്ലപ്പെട്ടതായി ഞായറാഴ്ച റഷ്യൻ മാധ്യമമായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന്റെ 25-ാം ദിവസം ഉക്രെയ്‌നിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെക്കോവ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. ഉക്രെയിനിലെ ഷൈറ്റോമിർ മേഖലയിലുള്ള സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. മറുവശത്ത്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിക്കാൻ തയ്യാറാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പറഞ്ഞു. എന്നാൽ, ചർച്ച പരാജയപ്പെട്ടാൽ ഒരു മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങളുമായുള്ള യുദ്ധത്തിൽ നിരവധി റഷ്യൻ സൈനികർക്ക് നഷ്ടം സംഭവിച്ചതായി ഉക്രേനിയൻ…

കേരളത്തില്‍ ഞായറാഴ്ച 596 പേര്‍ക്ക് കോവിഡ്; മരണങ്ങളില്ല

കേരളത്തില്‍ 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 73 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5812 കോവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…

ബസില്‍ നിന്നിറങ്ങുന്നതിനിടെ ബാലന്‍സ് തെറ്റി വീണത് മറ്റൊരു ബസിന്റെ അടിയിലേക്ക്; പിന്‍ചക്രങ്ങള്‍ തലയിലൂടെ കയറിയിറങ്ങിയ ഗൃഹനാഥന് ദാരുണാന്ത്യം

കോട്ടയം: ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി.ജെ. തോമസ്- ത്രേസ്യാമ്മ തോമസ് ദമ്പതികളുടെ മകന്‍ ടോണി മാത്യു(57) ആണ് മരിച്ചത്. ഞായറാഴ്ച മൂന്നിന് കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ചങ്ങനാശേരിയില്‍ വര്‍ഷങ്ങളായി എവര്‍ ഗ്രീന്‍ എന്ന സ്ഥാപനം നടത്തി ഡെക്കറേഷന്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു ടോണി. ഡെക്കറേഷന്‍ ജോലിയുമായി ബന്ധപ്പെട്ടു പോയി മടങ്ങി വീട്ടിലേക്കു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ടോണി ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ തൊട്ടുപിറകിലുണ്ടായിരുന്ന യാത്രികന്റെ ബാഗില്‍ അറിയാതെ കൈ ഉടക്കി ബാലന്‍സ് തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു. യാത്രികരെ ഇറക്കി മുന്നോട്ട് എടുത്ത തിരുവനന്തപുരത്തുനിന്നു കോതമംഗലത്തേക്കു പോകാനെത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പുറകിലെ ടയറിനടിയിലേക്കാണ് വീണത്. ഈ സമയം പെട്ടെന്നു മുന്നോട്ടെടുത്ത ബസിന്റെ…