പോലീസിന്റെ വീഴ്ചകൾ ഒരു വിഭാഗം പി. ശശിക്കെതിരെ ആയുധമാക്കുന്നു

തിരുവനന്തപുരം: എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലെ സുപ്രധാന തീരുമാനം പരാജയപ്പെട്ടതോടെ സി.പി.എം. അങ്കലാപ്പില്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ ശേഷം പൊലീസ് നടപടികളെല്ലാം പാളി. പോലീസിന്റെ നടപടികളെല്ലാം പോലീസിനും സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിന് ശേഷം പൂർണ അധികാരത്തോടെയാണ് ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പതിയെ ശശി പോലീസ് ഭരണം ഏറ്റെടുത്തു. എന്നാൽ, സുപ്രധാന നീക്കങ്ങളെല്ലാം പൊളിഞ്ഞു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷം സ്വപ്നയുടെ ഫ്‌ളാറ്റില്‍ കയറി സരിത്തിനെ പൊക്കിയതും ആദ്യം തകർന്നു. ഗൂഢാലോചന ആരോപിച്ച് ഒന്നിന് പിറകേ ഒന്നായി കേസുകളെടുത്തതും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചു. വിദ്വേഷ പ്രസംഗക്കേസില്‍ പൂഞ്ഞാറില്‍ നിന്ന് പി.സി. ജോര്‍ജിനെ പിടിച്ച് കൊണ്ടുവന്നെങ്കിലും വൈകിട്ട് ജാമ്യം കിട്ടി. പി.സി. ജോര്‍ജ് ഈസിയായി ഇറങ്ങിപോയപ്പോള്‍ നാണം…

റഷ്യൻ നഗരത്തിൽ മിസൈല്‍ ആക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; കെട്ടിടങ്ങൾക്ക് കേടുപാടുകൾ; മോസ്കോ ഉക്രെയ്നെ കുറ്റപ്പെടുത്തി

റഷ്യയുടെ അതിർത്തി നഗരത്തിൽ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ട്. ആക്രമണത്തിന് മോസ്കോ ഉക്രെയിനിനെ കുറ്റപ്പെടുത്തി. ഉക്രെയ്‌നുമായുള്ള അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ബെൽഗൊറോഡിൽ പതിനൊന്ന് അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങൾക്കും 40 ഓളം സ്വകാര്യ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു. 10 വയസ്സുള്ള ആൺകുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സമയം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സ്‌ഫോടനം നടന്നത്. ഏകദേശം 400,000 ആളുകൾ വസിക്കുന്ന ബെൽഗൊറോഡിൽ ഉക്രെയ്നാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ക്രെംലിൻ ആരോപിച്ചു. “ഈ മിസൈൽ ആക്രമണം മനഃപൂർവം ആസൂത്രണം ചെയ്തതാണെന്നും റഷ്യൻ നഗരങ്ങളിലെ സാധാരണ ജനങ്ങൾക്ക് നേരെയാണ് ഇത് വിക്ഷേപിച്ചതെന്നും ഞാൻ ഊന്നിപ്പറയുന്നു,” റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ…

സീറ്റ് അപര്യാപ്തത: ഫ്രറ്റേണിറ്റി എം.എൽ.എക്ക് നിവേദനം നൽകി

ചെർപ്പുളശേരി: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ ഷൊർണൂർ മണ്ഡലം എം.എൽ.എ പി. മമ്മിക്കുട്ടിക്ക് നിവേദനം നൽകി. പരിമിതമായ സൗകര്യങ്ങളുള്ള ഒരു എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജ് മാത്രമാണ് മണ്ഡലത്തിലുള്ളൂവെന്നതിനാൽ ഇതിനകം സർക്കാർ പരിഗണനയിലുള്ള ഗവൺമെന്റ് കോളേജ് ഉടൻ അനുവദിച്ചു കിട്ടാൻ സമ്മർദം ചെലുത്തണമെന്ന് നേതാക്കൾ എം.എൽ.എയോട് ആവശ്യപ്പെട്ടു. ചെർപ്പുളശേരി മുൻസിപ്പാലിറ്റി കൗൺസിലറും വെൽഫെയർ പാർട്ടി നേതാവുമായ ഗഫൂർ, ഫ്രറ്റേണിറ്റി ഷൊർണൂർ മണ്ഡലം കൺവീനർ അമീന, ജില്ല കാമ്പസ് സെക്രട്ടിയേറ്റംഗം അമാന, എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

കെ.പി.എ മീറ്റ് 2022 നു ആഘോഷപൂർവ്വമായ സമാപനം

കൊല്ലം പ്രവാസി അസോസിയേഷന്‍റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2022 ഇന്ത്യന്‍ ക്ലബ്ബ് ആഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആഘോഷപൂര്‍വ്വമായി നടന്നു. വൈകിട്ട് നടന്ന പൊതു സമ്മേളനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഉത്‌ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത കൊല്ലം ലോക്സഭാ എം.പി. എൻ.കെ. പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജനെ കെപിഎ മീറ്റില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ നോർക്ക വിങ് ജനറൽ കൺവീനർ കെ.ടി. സലിം, ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്റ് സാനി പോൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കെ.പി.എ യുടെ വിളക്കു മരം എന്ന സുവനീറിന്‍റെ പ്രകാശനം പ്രേമചന്ദ്രന്‍ എംപി നിര്‍വഹിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഏരിയ കമ്മിറ്റികൾക്കുള്ള പുരസ്കാരം കേരളീയ…

ആയിരങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തി കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍ സമാപിച്ചു

ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം’ എന്ന തലക്കെട്ടിൽ ഒരു മാസക്കാലമായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച് വരുന്ന കാമ്പയിന്‌ സമാപിച്ചു. നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക, പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച കാമ്പയിന്‍ വഴി നൂറുകണക്കിന്‌ ആളുകള്‍ വിവിധ പദ്ധതികളില്‍ അംഗങ്ങളായി. കാമ്പയിന്‌ മുന്നോടിയായി സംഘടിപ്പിച്ച റിസോഴ്സ് പേഴ്സണ്‍ വര്‍ക്ക്ഷോപ്പിലൂടെ പരിശീലിപ്പിച്ച വലണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിസയീദ്, ഉം സലാല്‍ എന്നിവിറ്റങ്ങളിലെ വിവിധ ലേബര്‍ കാമ്പുകള്‍, ദോഹ ജദീദിലെ ബാച്ചിലര്‍ അക്കമഡേഷനുകള്‍ വിവിധ കമ്പനികളുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ഗ്രാന്റ് മാള്‍, സഫാരി മാള്‍, ദോഹ സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലും ക്ഷേമനിധി ബൂത്തുകള്‍ സ്ഥാപിച്ചും വക്ര സൂഖ്, ഫുര്‍ജ്ജാന്‍ മാര്‍ക്കറ്റുകള്‍…

International Day of Cooperatives 2022: Cooperatives are much more than just ‘retail’ outlets

Dubai, UAE: On the International Day of Cooperatives, which is celebrated on the first Saturday of July since 1923 by the International Cooperative Alliance, and which this year bears the slogan ‘Cooperatives build a better world’ Dr. Suhail Al Bastaki, Director of Happiness and Marketing Department at the Union Coop, confirmed that cooperatives are not just retail outlets. It has unlimited societal contributions and has become one of the most important contributors to providing community services, pointing out that the International Day of Cooperatives, which falls this year on July…

മഹാരാഷ്ട്രയിലെ ആരെയിൽ മെട്രോ കാർ ഷെഡ് നിർമ്മിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രവർത്തകരുടെ പ്രതിഷേധം

മുംബൈ: മെട്രോ-3 കാർ നിർമ്മിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ സബർബൻ ഗോരേഗാവിലെ ഹരിത വലയമായ ആരെ കോളനിയിൽ പരിസ്ഥിതി പ്രവർത്തകരും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും എഎപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ഞായറാഴ്ച പ്രതിഷേധ പ്രകടനം നടത്തി. മഹാനഗരത്തിന്റെ ‘ഗ്രീന്‍ സോണ്‍’ എന്ന് വിളിക്കപ്പെടുന്ന 1800 ഏക്കർ പ്രദേശമായ ആരെ വനത്തിലേക്ക് മെട്രോ-3 കാർ ഷെഡ് പദ്ധതി മാറ്റാനുള്ള പുതിയ സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രകടനം നടത്തി. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെ നടന്ന അവരുടെ ആദ്യ മന്ത്രിസഭാ യോഗത്തിൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ബിജെപിയുടെ ഡെപ്യൂട്ടി ദേവേന്ദ്ര ഫഡ്‌നാവിസും ആരെ കോളനിയിൽ മെട്രോ -3 കാർ ഷെഡ് നിർമ്മിക്കാനുള്ള നിർദ്ദേശം സമർപ്പിക്കാൻ സംസ്ഥാന ഭരണകൂടത്തോട് നിർദ്ദേശിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുന്‍ മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാർ…

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കൈയ്യേറി നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചു വിട്ടത്. പകരം ഏഴംഗ അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ചുമതല നൽകി. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ പ്രവര്‍ത്തകരുള്‍പ്പടെ ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ്എഫ്‌ഐ ആക്രമണം ഉണ്ടായത്. ബഫർ സോൺ പ്രശ്നത്തില്‍ രാഹുൽ ഗാന്ധി ഇടപെട്ടില്ലെന്നാരോപിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറി സാധനങ്ങൾ അടിച്ചു തകർത്തത്. എംപി ഓഫീസിന്റെ ഷട്ടറുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനല്‍ വഴി…

സ്വപ്ന സുരേഷിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: യുഎ‌ഇ കോണ്‍സുലേറ്റ് നയതന്ത്ര ബാഗേജു വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ വിചാരണ നേരിടുന്ന സ്വപ്ന സുരേഷിനെ ടെലഫോണിലൂടെ ഭീഷണിപ്പെടുത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. നൗഫൽ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദ സന്ദേശം സഹിതമാണ് സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാല്‍, നൗഫലിന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഇഡിക്ക് മൊഴികൊടുക്കാന്‍ തുടങ്ങിയതോടെ വധഭീഷണി ശക്തമായതായി സ്വപ്‌ന സുരേഷ് പറഞ്ഞു. നേരത്തെ അജ്ഞാത ഭീഷണിയായിരുന്നെങ്കില്‍ ഇപ്പോള്‍ പേരും മേല്‍വിലാസവും പറഞ്ഞ് നേരിട്ടാണ് ഭീഷണിപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്ന് സ്വപ്‌ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റിക്കോഡിംഗുകളും സ്വപ്‌ന പുറത്ത് വിട്ടിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്…

തനിക്ക് നിരവധി ഭീഷണികളുണ്ട്; ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം: സ്വപ്ന സുരേഷ്

കൊച്ചി: താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പറഞ്ഞു. തന്റെ ജീവൻ അപകടത്തിലാണ്. തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം എന്നും സ്വപ്ന പറഞ്ഞു. ‘താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. പേരും വിലാസവും പറഞ്ഞാണ് ഫോണില്‍ ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.’ ആദ്യ ഫോൺ കോൾ എടുത്തത് മകനായിരുന്നു. ആ വിളിയിൽ കെ.ടി. ജലീൽ പറഞ്ഞതുകൊണ്ടാണ് വിളിക്കുന്നതെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫല്‍ എന്നയാള്‍ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. ഇഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്. ഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാന്‍ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. ഇഡി അന്വേഷണം…