റഷ്യൻ നഗരത്തിൽ മിസൈല്‍ ആക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; കെട്ടിടങ്ങൾക്ക് കേടുപാടുകൾ; മോസ്കോ ഉക്രെയ്നെ കുറ്റപ്പെടുത്തി

റഷ്യയുടെ അതിർത്തി നഗരത്തിൽ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ട്. ആക്രമണത്തിന് മോസ്കോ ഉക്രെയിനിനെ കുറ്റപ്പെടുത്തി.

ഉക്രെയ്‌നുമായുള്ള അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ബെൽഗൊറോഡിൽ പതിനൊന്ന് അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങൾക്കും 40 ഓളം സ്വകാര്യ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു. 10 വയസ്സുള്ള ആൺകുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സമയം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സ്‌ഫോടനം നടന്നത്.

ഏകദേശം 400,000 ആളുകൾ വസിക്കുന്ന ബെൽഗൊറോഡിൽ ഉക്രെയ്നാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ക്രെംലിൻ ആരോപിച്ചു.

“ഈ മിസൈൽ ആക്രമണം മനഃപൂർവം ആസൂത്രണം ചെയ്തതാണെന്നും റഷ്യൻ നഗരങ്ങളിലെ സാധാരണ ജനങ്ങൾക്ക് നേരെയാണ് ഇത് വിക്ഷേപിച്ചതെന്നും ഞാൻ ഊന്നിപ്പറയുന്നു,” റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. ആരോപണത്തെക്കുറിച്ച് കിയെവ് പ്രതികരിച്ചിട്ടില്ല.

തെക്കൻ റഷ്യയിലെ മറ്റൊരു നഗരമായ കുർസ്കിനെയില്‍ സ്ഫോടകവസ്തുക്കൾ നിറച്ച ഉക്രേനിയൻ ഡ്രോണുകൾ വ്യോമാക്രമണം നടത്തി കൂടുതൽ നാശനഷ്ടങ്ങള്‍ വരുത്തിയതായി റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫെബ്രുവരി 24 ന് ഉക്രെയ്നിൽ റഷ്യയുടെ “പ്രത്യേക സൈനിക ഓപ്പറേഷൻ” ആരംഭിച്ചതുമുതൽ, ബെൽഗൊറോഡിലും റഷ്യയുടെ മറ്റ് അതിർത്തി പ്രദേശങ്ങളിലും മിസൈൽ ആക്രമണങ്ങളുടെ നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കിയെവ് അത്തരം ആക്രമണങ്ങള്‍ നടത്തിയതായി മോസ്കോ തറപ്പിച്ചുപറയുന്നു. ഉക്രേനിയൻ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News