അതിർത്തി പ്രദേശങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ‘സോൾ ഓഫ് സ്റ്റീൽ’ ആൽപൈൻ ചലഞ്ച് ആരംഭിച്ചു

ന്യൂഡൽഹി : അതിർത്തി പ്രദേശങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച “സോൾ ഓഫ് സ്റ്റീൽ” ആൽപൈൻ ചലഞ്ച് അവതരിപ്പിച്ചു. ഇന്ത്യൻ ആർമിയുടെയും സെന്റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസിന്റെ (CLAW) ഗ്ലോബലിന്റെയും സംയുക്ത പദ്ധതിക്ക് കീഴിൽ, വിവിധ സാഹസിക പ്രവർത്തനങ്ങൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനായി സന്നദ്ധപ്രവർത്തകർക്കായി പ്രതിരോധ മന്ത്രി ഒരു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ഇന്ത്യൻ ആർമിയുടെയും CLAW യുടെയും സംയുക്ത പര്യവേഷണത്തിന്റെ ഭാഗമായി, രാജ്‌നാഥ് സിംഗ് 460 കിലോമീറ്റർ ദൈർഘ്യമുള്ള “റോഡ് ടു ദ എൻഡ്” വാഹന റാലിയുടെ തുടക്കവും കുറിച്ചു. തുടർന്നുള്ള മൂന്ന് ദിവസങ്ങൾക്കുള്ളിൽ, ഗർവാൾ ഹിമാലയത്തിലെ നിതി വില്ലേജിന് സമീപമുള്ള ചമോലി മേഖലയിൽ റാലി അതിന്റെ ലക്ഷ്യത്തിലെത്തും. പർവതാരോഹണം, സ്കൈ ഡൈവിംഗ്, സ്കൂബ ഡൈവിംഗ്, നിരായുധ പോരാട്ടം, മൾട്ടി-ടെറൈൻ സർവൈവൽ ടെക്നോളജി, എമർജൻസി മെഡിക്കൽ റെസ്‌പോൺസ് എന്നിവയിൽ വൈദഗ്ധ്യമുള്ള…

പ്രസിഡന്റ് മുർമുവിന്റെ കാലിൽ തൊടാൻ ശ്രമിച്ച എഞ്ചിനീയർക്ക് സസ്‌പെൻഷൻ

രാജസ്ഥാൻ : രാജസ്ഥാനിലെ ഒരു പരിപാടിയിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സുരക്ഷ ലംഘിച്ച് ഏഴ് ദിവസത്തിന് ശേഷം, അവരുടെ കാലിൽ തൊടാൻ ശ്രമിച്ച പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിലെ (PHED) ജൂനിയർ എഞ്ചിനീയറെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തു. “ജനുവരി 4 ന് റോഹെറ്റിൽ നടന്ന സ്കൗട്ട് ഗൈഡ് ജംബോറിയുടെ ഉദ്ഘാടന പരിപാടിയിൽ PHED-ലെ ജൂനിയർ എഞ്ചിനീയറായ അംബ സിയോൾ പ്രോട്ടോക്കോൾ ലംഘിച്ച് കാലിൽ തൊടാൻ ശ്രമിച്ചു. രാഷ്ട്രപതിയുടെ രാജസ്ഥാൻ സിവിൽ സർവീസ് റൂളിന് കീഴിലുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഉടൻ എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്തു,” PHED ചീഫ് എഞ്ചിനീയറുടെ (അഡ്മിനിസ്‌ട്രേഷൻ) ഉത്തരവിൽ പറയുന്നു. ജൂനിയർ എഞ്ചിനീയർ അംബ സിയൂൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, സുരക്ഷാ ഗ്രിഡ് ലംഘിച്ച്, പ്രസിഡന്റിനെ സ്വാഗതം ചെയ്യാൻ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മുൻനിരയിലെത്താൻ എഞ്ചിനീയര്‍ക്ക് കഴിഞ്ഞു. മുന്നോട്ട് പോയി രാഷ്ട്രപതിയുടെ പാദങ്ങളിൽ തൊടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ…

അഥീനയെ കണ്ടെത്താനായില്ല; കെയർ ടേക്കർമാർ അറസ്റ്റിൽ

ഒക്കലഹോമ: ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ നാലു വയസുകാരിയായ അഥീന ബ്രൗണ്‍ഫീല്‍ഡിനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ കെയർ ടേക്കർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് കെയര്‍ ടേക്കറായ അലിഷ്യ ആഡംസ് 31 ഇവോൺ ആഡംസ് 36 അറസ്റ്റ് ചെയ്തത്. അലിഷ്യ ആഡംസിനെ ഇന്നലെയും ഇവോൺ ആഡംസിനെ ഇന്നുമാണ് അറസ്റ്ചെയ്തതെന്നു ഒക്ലഹോമ പോലീസ് വെളിപ്പെടുത്തി. ചൊവ്വാഴ്ചയാണ് അഥീനയെയും സഹോദരിയെയും കാണാതായത് .ഒക്ലഹോമ സിറ്റിയില്‍ നിന്ന് 65 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആയിരത്തോളം ആളുകള്‍ താമസിക്കുന്ന സിറില്‍ പട്ടണത്തിലെ അവരുടെ വീടിനടുത്തുള്ള തെരുവുകളില്‍ അലഞ്ഞുതിരിയുന്ന അഥീനയുടെ അഞ്ചു വയസ്സുള്ള സഹോദരിയെ കണ്ടെത്തിയതായി ഒരു തപാല്‍ ജീവനക്കാരന്‍ വ്യക്തമാക്കി. കാണാതായ സമയത്ത് രണ്ട് പെണ്‍കുട്ടികളും ആഡംസിന്റെയും അജ്ഞാതനായ ഭര്‍ത്താവിന്റെയും സംരക്ഷണയിലായിരുന്നുവെന്ന് ഒഎസ്ബിഐ പറഞ്ഞു.’അഥീനയുടെ തിരച്ചില്‍ തുടരുകയാണ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പറഞ്ഞു. തിരച്ചിലിന്റെ…

പോസ്റ്റല്‍ ജീവനക്കാരെ തോക്കുചൂണ്ടി കവര്‍ച്ച ചെയ്ത സംഭവം; 50,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു

ചിക്കാഗൊ: ചിക്കാഗോയില്‍ ഈയ്യിടെ നടന്ന നാലു പോസ്റ്റല്‍ ജീവനക്കാരെ തോക്കു ചൂണ്ടി കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ്. പോസ്റ്റല്‍ സര്‍വീസ് 50,000 ഡോളര്‍ വാഗ്ദാനം ചെയ്തു. ചിക്കാഗൊ സിറ്റിയുടെ സൗത്ത് സൗണ്ടില്‍ മൂന്നു കവര്‍ച്ചയും, നോര്‍ത്ത് ബൈഡ് ലിറ്റന്‍ പാര്‍ക്കില്‍ ഒരു കവര്‍ച്ചയുമാണ് നടത്തിയത്. നാലും നടന്നത് പട്ടാപകലാണെന്ന് പോസ്റ്റല്‍ അധികൃതര്‍ വെളിപ്പെടുത്തി. ബുധനാഴ്ച ഏറ്റവും ഒടുവില്‍ നടന്ന കവര്‍ച്ചയില്‍ രണ്ടു പേരാണ് മെയ്ല്‍ ഡലിവറിമാനെ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തി കവര്‍ച്ച ചെയ്തത്. സംഭവത്തിനു ശേഷം കിയാ സെഡാന്‍ കാറില്‍ പ്രതികള്‍ കയറി രക്ഷപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമാണെന്നും, ഇതിന് ഉത്തരവാദികളായവരെ പിടികൂടി നിയമത്തിനു മുമ്പില്‍ കൗണ്ടുവരുന്നതിന് ഏറ്റം വരെ പോകുമെന്നും, അതിന്റെ ആദ്യ നീക്കമെന്ന നിലയിലാണ് 50,000 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും പോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു. ചിക്കാഗൊയിലെ പോസ്റ്റല്‍…

അമേരിക്കൻ മലയാളികൾക്ക് അഭിമാന മുഹൂർത്തം

New Red V-Raptor 8K  ഇൽ പൂർണ്ണമായും അമേരിക്കയിൽ നിർമ്മിച്ച മലയാള മ്യൂസിക് ആൽബം,  “മനസ്സിൻ തീരത്ത്” റിലീസിന് തയ്യാറെടുക്കുന്നു.   8K UHD ൽ  ആദ്യത്തെ മലയാള  മ്യൂസിക് ആൽബം പ്രൊഡക്ഷൻ ആണ് ‘മനസ്സിൽ തീരത്ത്’. ടോണി ചിലമ്പത്തിന്റെ വരികൾക്ക് സംഗീതം നൽകി, ആലപിച്ചിരിക്കുന്നത് കണ്ണൂർ ബാബുവാണ്. പ്രജീഷ് വടകര ഗ്രാഫിക്സും, ഏഷ്യാനെറ്റ് യു.എസ്ഐയുടെ വാർത്ത മീഡിയ റപ്രസന്ററ്റീവ്സ്  അലൻ ജോർജ് ഡയറക്ഷൻ നൽകി സിനിമോട്ടോഗ്രാഫിയും എഡിറ്റിംഗ്  ചെയ്ത  “മനസ്സിൻ തീരത്ത്” എന്ന ഈ മ്യൂസിക്  ആൽബത്തിന്റെ പ്രൊഡ്യൂസർ ബിജോയ് മാണി നെടുംപറമ്പിൽ ആണ് . Red V-Raptor 8K  ടെക്നോളജിയിൽ ഹൈ ഏൻഡ് കളർ ഗ്രേഡിങ്സും ഗ്രാഫിക്സും ആണ് ഉപയോഗിച്ചിരിക്കുന്നത്.    “മനസ്സിൻ തീരത്ത്” ഊഷ്മളമായ ഓർമ്മകളെ ഒരു ഓളം പോല അഭ്രപാളികളിൽ പകർത്തിയെടുത്തത് അലൻ ജോർജിന്റെ പ്രത്യേക മികവിന്ന് പ്രീവിയു കണ്ടവർ  അഭിപ്രായപ്പെട്ടു. പായസ് ഒറ്റപ്ലാക്കൽ, ജാനറ്റ് പയേഴ്സ് ,ജേക്ക് മാത്യു തട്ടമറ്റം, ക്രിസ്റ്റീന പായസ്, ജേക്കബ് നെടുംപറമ്പിൽ എന്നിവരാണ് ഈ ആൽബത്തിലെ അഭിനേതാക്കൾ. തിരക്കേറിയ ജീവിതത്തിനിടയിൽ ഇത്ര…

ചരിത്രത്തിലാദ്യമായി ഒക്കലഹോമയില്‍ വനിതാ ഹൂമണ്‍ സര്‍വീസസ് ഡയറക്ടര്‍ക്ക് നിയമനം

ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഹൂമണ്‍ സര്‍വീസസ് ഡയറക്ടറായി വനിതയെ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് നിയമിച്ചു. ഡോ.ഡെബോറാ ഷോപ്ഷയറിനെയാണ് ഒക്കലഹോമ ഹൂമണ്‍ സര്‍വീസിന്റെ തലപ്പത്ത് ഗവര്‍ണ്ണര്‍ നിയമിച്ചിരിക്കുന്നത്. ഒക്കലഹോമ ചൈല്‍ഡ് വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോ. ഡെബോറ. ആരോഗ്യ വകുപ്പില്‍ പല സുപ്രധാന ചുമതലകളും ഡബോറ വഹിച്ചിട്ടുണ്ട്. 2014-ല്‍ നാഷ്ണല്‍ റെ ഹെല്‍ഫര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ അവാര്‍ഡുകള്‍ ഡെബോറെയെ തേടിയെത്തിയിട്ടുണ്ട്. ഒക്കലഹോമ ഹൂമണ്‍ സര്‍വീസില്‍ ഡോ.ഡെബോറയുടെ സേവനം പ്രത്യേക ഊര്‍ജ്ജം നല്‍കുമെന്നും, മറ്റു വിവിധ രംഗങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ള ഇവരുടെ കഴിവുകള്‍ ഡി.എച്ച്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവരുമെന്നും ഗവര്‍ണ്ണര്‍ കെവിന്‍ പറഞ്ഞു. ഒക്കലഹോമയിലെ അറിയിപ്പെട്ട പീഡിയാട്രീഷ്യനായ ഇവര്‍ 2001 മുതല്‍ 2015 വരെ പോളിന്‍ ഇ മേയര്‍ ചില്‍ഡ്രന്‍സ് ഷെല്‍ട്ടര്‍ മെഡിക്കല്‍ ഡയറക്ടായി പ്രവര്‍ത്തിച്ചിരുന്നു. ഒക്കലഹോമ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ്…

“ലോക്ക്ഡ് ഇൻ”-ന് പ്രവാസി അവാർഡ്

കൊച്ചി: അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഇടയിൽ വളെരെയധികം അംഗീകാരവും പ്രശസ്തിയും നേടിയതും ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ചതുമായ മലയാള ചലച്ചിത്രം “ലോക്ക്ഡ് ഇൻ” പ്രവാസി കോൺക്ലേവ് പുരസ്‌കാരത്തിന് അർഹമായി. ജനുവരി 7-ന് കൊച്ചി സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ട വർണ്ണാഭമായ ചടങ്ങിൽ “ലോക്ക്ഡ് ഇൻ” നായകൻ ആൽബിൻ ആന്റോ പ്രവാസി കോൺക്ലേവ് ട്രസ്ററ് ചെയർമാൻ അലക്സ് വിളനിലത്തിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ ഒത്തുകൂടിയ “പ്രവാസി മീറ്റ്” ചടങ്ങിലാണ് പുരസ്കാരം നൽകിയത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ആസ്‌ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. മലയാള ചലച്ചിത്ര രംഗത്ത് വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് അവതരണം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും കലാമൂല്യം കൊണ്ടും ഛായാഗ്രഹണം…