ഉക്രെയിനില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് സഹായഹസ്തവുമായി വൈസ്മെന്‍സ് ക്ലബ്ബ് ഓഫ് ഫിലഡല്‍‌ഫിയ

ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് സഹായഹസ്തവുമായി വൈസ്മെൻസ് ക്ലബ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ.

യുദ്ധമുഖത്തു നിന്നും പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാനും, അതോടൊപ്പം യുണൈറ്റഡ് ഉക്രേനിയൻ അമേരിക്കന്‍ റിലീഫ് കമ്മിറ്റിയുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരിക്കുവാനും ഇന്ന് ചേർന്ന അടിയന്തര കമ്മിറ്റി തീരുമാനിച്ചു.

നല്ലവരായ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം, നിങ്ങളാൽ കഴിയുന്ന സംഭാവന ഇന്ന് തന്നെ വൈസ്മെൻസ് ക്ലബ്ബ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ വെൻമോ അക്കൗണ്ടിലേക്ക് അയക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ബിനു സി തോമസ് (പ്രസിഡൻറ്) 215-252-6643, ലിജോ ജോർജ് (സെക്രട്ടറി) 215-776-7940, ബിനു മത്തായി (ട്രഷറാർ) 215-987-9280.

Print Friendly, PDF & Email

Leave a Comment

More News