ആരുടെ പോക്കറ്റ് വികസിപ്പിക്കാനാണ് ഈ വികസന രേഖ!

ഇ.എം.എസിനു ശേഷം പിണറായി ചരിത്രം രചിക്കുന്നുവത്രെ!? സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവകേരള വികസനരേഖ (ഇടതുപക്ഷത്തെ അതല്ലാതാക്കുന്ന) ഇവർ കൊണ്ടാടുമ്പോൾ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല അടക്കം സ്വകാര്യ മേഖലയിലും പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) മോഡലിലും വൻകിട സ്വകാര്യ കുത്തകകളുടെ കൈകളിലേക്ക് എത്തിക്കുന്ന വലതുപക്ഷ മുതലാളിത്ത സവർണ നിലപാടുകളിലേക്ക് പൂർണമായും സിപിഎം മാറുന്നു.

കേന്ദ്രത്തിൽ ബിജെപി വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്തുമ്പോൾ സംസ്ഥാനത്ത് അതിന്റെ മറ്റൊരു പതിപ്പായ സ്വകാര്യവൽക്കരണം നടത്തുന്നു സിപിഎം.

ഈ നയമായിരുന്നില്ലല്ലോ ഇടതുപക്ഷത്തിന്, സിപിഎമ്മും LDF ഉം ഉയർത്തിയ കഴിഞ്ഞ കാല സമരങ്ങൾ എന്തിന് വേണ്ടിയായിരുന്നു?

യുഡി‌എഫ് ഭരിക്കുമ്പോൾ സംസ്ഥാനത്തെ തലതിരിഞ്ഞ സ്വകാര്യവൽക്കരണ വിദ്യാഭ്യാസ നയങ്ങളെ എതിർത്ത് എസ്‌എഫ്‌ഐ നടത്തിയ, കാമ്പസുകളെ പഠിപ്പ് മുടക്കി പൊതുമുതൽ നശിപ്പിച്ച അക്രമാസക്ത വിപ്ലവ സമരങ്ങൾ, സെക്രട്ടേറിയറ്റ് നടയിലെ രാപ്പകൽ സമരങ്ങൾ എല്ലാം ഇനി ഏത് ചരിത്രത്തിൽ ആണ് കേരളം രേഖപ്പെടുത്തേണ്ടത്!

ആ സമരങ്ങൾ എല്ലാം കേരളത്തിന്റെ വികസന, വിദ്യാഭ്യാസ മേഖലയെ പിറകോട്ട് നായിച്ചെന്നും അതിനാൽ തങ്ങൾക്ക് തെറ്റുപറ്റി എന്ന് പറയാനും സിപിഎം ധൈര്യം കാണിക്കുമോ?

കാനവും ടീമും പതിവുപോലെ ഈ വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തെ ആദ്യം എതിർക്കും, പിന്നെ കീഴടങ്ങും, കെ-റെയിൽ അടക്കം നാം കണ്ടതാണ്.

തുടർഭരണങ്ങളിലേക്കുള്ള 25 വർഷം മുന്നിൽ കണ്ടുള്ള ഇടതു സർക്കാരിന്റെ നവകേരള വികസനരേഖ ആരെയെല്ലാം വികസിപ്പിക്കും എന്ന് കേരളീയ സമൂഹം കണ്ടറിയണം.

Print Friendly, PDF & Email

Leave a Comment

More News