കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന്

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച നാലാമത് മൈക്രൊ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന് നടക്കും. ജനുവരി 20, 21 തീയതികളിലായി നടന്ന ഫെസ്റ്റിവലില്‍ പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു മല്‍സരിച്ചത്. നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage” മികച്ച ചിത്രമായി തെരഞ്ഞെടുത്തിരുന്നു.

രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത ‘Day 378’മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു (Light),, മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തില്‍ (Treasure Hunt), മികച്ച നടനായി വിനോയ് വില്‍സണ്‍ (‘ഖൗ(‘Judges please note… Chest No-1 56 inch on stage’), മികച്ച നടിമാര്‍ നൂര്‍(Al Hayat), സീനു മാത്യൂസ് (സംമോഗ ഉറവ്), മികച്ച ബാലതാരമായി അവന്തിക അനൂപ് മങ്ങാട്ട് എന്നിവരെ തെരഞ്ഞെടുത്തു.

മാര്‍ച്ച് 11ന് വൈകീട്ട് 4ന് മംഗഫ് കല സെന്ററില്‍് നടക്കുന്ന പരിപാടിയില്‍ ജേതാക്കള്‍ക്കും, പങ്കെടുത്തവര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

സലിം കോട്ടയില്‍

Print Friendly, PDF & Email

Leave a Comment

More News