കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന് കൂട്ടുവന്ന ഭാര്യ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനൊപ്പം ഒളിച്ചോടി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന് കൂട്ടുവന്ന ഭാര്യ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനൊപ്പം ഒളിച്ചോടി. ഭര്‍ത്താവിന്റെ ചികിത്സാ ചെലവിലേക്ക് ബന്ധുക്കള്‍ സമാഹരിച്ച പണവും ബാങ്കിലെ നിക്ഷേപവും എടുത്തുകൊണ്ടാണ് ഇവര്‍ മുങ്ങിയത്.

ജനുവരി 17 മുതല്‍ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭര്‍ത്താവ്. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യയുമെത്തിയിരുന്നു. ഇതേസമയം, മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂര്‍ സ്വദേശിയുമായി യുവതി പരിചയത്തിലായി. ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷമാണ് യുവതി ഇയാള്‍ക്കൊപ്പം പോയത്.

ചികിത്സയ്ക്കായി ബന്ധുക്കള്‍ നല്‍കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്.

Print Friendly, PDF & Email

Leave a Comment

More News