സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോട് കൂടിയ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഞായറാഴ്ച വരെ ഇടി മിന്നലോട് കൂടിയ മഴ പ്രവചിച്ചിരിക്കുന്നത്.

നാളെ ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യയാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.
മറ്റന്നാള്‍ അഞ്ച് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് മഴക്ക് സാധ്യത.

Print Friendly, PDF & Email

Leave a Comment

More News