കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹിദ്ദ് ഏരിയ സമ്മേളനം ഉമ്മൽഹാസം ബാങ്കൊക് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് സ്മിതേഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ കോർഡിനേറ്റർ അനൂബ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ ഏരിയാ റിപ്പോർട്ടും ഏരിയ ട്രെഷർർ ജ്യോതിഷ് പി. പിള്ളൈ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോർഡിനേറ്റർ റോജി ജോൺ നേതൃത്വം നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡണ്ട് വിനു ക്രിസ്റ്റി തിരഞ്ഞെടുപ്പ് വിശദീകരണം നടത്തി ഏരിയ കോർഡിനേറ്റർ റോജി ജോൺ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് ജോബിൻ ജോസഫ്, വൈസ് പ്രസിഡന്റ് ജ്യോതിഷ് പി. പിള്ളൈ, സെക്രട്ടറി ബറൈറ്റ് ജെ, ജോയിൻ സെക്രട്ടറി രാജേഷ് രാജൻ, ട്രഷറർ സതീഷ് ചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. സ്മിതേഷ് ഗോപിനാഥിനേ കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി ആർ. കിഷോർ കുമാർ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്ത വിവരം അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ സ്വാഗതമാശംസിച്ച സമ്മേളനത്തിനു നിയുക്ത ഏരിയാ പ്രസിഡന്റ് ജോബിൻ ജോസഫ് നന്ദി രേഖപ്പെടുത്തി.
More News
-
തൃശൂരും തിരുവനന്തപുരത്തും ബിജെപിയെ ജയിപ്പിക്കാനാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നതെന്ന് സാബു ജേക്കബ്
എറണാകുളം: ഈ തിരഞ്ഞെടുപ്പിൽ തൃശ്ശൂരും തിരുവനന്തപുരത്തും ബിജെപി വിജയിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് ട്വൻ്റി ട്വൻ്റി പാർട്ടി പ്രസിഡൻ്റ് സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു.... -
രോഗാവസ്ഥയിലും ജനാധിപത്യ ബോധം കൈവിടാതെ ആശാ ശര്ത്തിന്റെ പിതാവ് വോട്ട് ചെയ്തു
തിരുവനന്തപുരം: രാജ്യത്ത് ഇന്ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോളിങ് അതിവേഗം പുരോഗമിക്കുകയാണ്. മുതിർന്ന പൗരന്മാർ പോലും... -
മതത്തിന്റെ പേരില്‍ വോട്ട് അഭ്യർത്ഥിച്ചു; ബിജെപിയുടെ തേജസ്വി സൂര്യയ്ക്കെതിരെ ഇസി കേസെടുത്തു
ബെംഗളൂരു: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും മതത്തിൻ്റെ പേരിൽ വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തതിന് ബിജെപി എംപിയും ബാംഗ്ലൂർ സൗത്ത്...