കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണവേട്ട; രണ്ടര കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നും രണ്ടര കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. കാലില്‍ വച്ചുകെട്ടിയ നിലയിലും ലഗേജില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം. അഞ്ച് പേരെയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഏഴ് പേരെയും പോലീസ് പിടികൂടി. നാല് കാറുകളും പിടിച്ചെടുത്തു.

കഴിഞ്ഞ മാസവും പോലീസ് പരിശോധനയില്‍ അഞ്ചര കിലോ സ്വര്‍ണവുമായി 19 പേര്‍ പിടിയിലായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News