എയ്ഞ്ചല്‍ വോയ്‌സ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്‌സിന്റെ ഡയറക്ടറും ഗായകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് എറണാകുളം ലിസി ഹോസ്പിറ്റലിലാണ് അന്ത്യം സംഭവിച്ചത്. ഇന്നു പാലാരിവട്ടത്തുള്ള സഹോദരിയുടെ വസതിയില്‍ വച്ചതിനു ശേഷം ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മല ഹോസ്പിറ്റലില്‍ എത്തിക്കും.

സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. മൂവാറ്റുപുഴ ടൗണ്‍ പള്ളിയില്‍ തിങ്കളാഴ്ച 11ന് പൊതുദര്‍ശനം. തുടര്‍ന്ന് രണ്ടിന് സംസ്‌കാരം. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ് ട്രൂപ്പിനൊപ്പം സജീവ സാന്നിധ്യമായിരുന്നു ഫാ. കുര്യാക്കോസ്. അദ്ദേഹത്തിന്റെ ഗാനത്തോടെയായിരുന്നു ട്രൂപ്പിന്റെ ഗാനമേള പലപ്പോഴും ആരംഭിച്ചിരുന്നത്. കേരളത്തിലും പുറത്തും നിരവധി വേദികളില്‍ അദ്ദേഹം ഗാനം ആലപിച്ചു ശ്രദ്ധേയനായിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News