കണ്ണൂരില്‍ സില്‍വര്‍ലൈനെതിരെ പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ മര്‍ദിച്ച് സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂര്‍ എടക്കാട് നടാലില്‍ ആണ് നാടകീയ സംഭവങ്ങള്‍ നടന്നത്. മധ്യവയസ്‌കനായ ഒരാളെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

നാട്ടില്‍ വികസനം വരണമെന്നും കല്ലിടലിന് സംരക്ഷണം നല്‍കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആശ്യപ്പെട്ടു. ഇരുകൂട്ടരെയും പോലീസ് പിന്തിരിപ്പിച്ചു. പ്രതിഷേധിച്ചവര്‍ നാട്ടുകാരല്ലെന്നും പുറത്തുനിന്നുവന്ന യുഡിഎഫ് പ്രവര്‍ത്തകരാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.

 

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment