അന്നമ്മ മത്തായി (95) ന്യൂയോര്‍ക്കില്‍ നിര്യാതയായി

വൈറ്റ്പ്ലെയ്ന്‍സ് (ന്യൂയോര്‍ക്ക്): പരേതനായ മത്തായി കെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) ന്യൂയോര്‍ക്ക് വൈറ്റ്പ്ലെയിന്‍സില്‍ നിര്യാതയായി.

അയിരൂര്‍ മാനാക്കുഴിയില്‍ കുടുംബാംഗവും, യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവുമാണ്.

മക്കള്‍: മത്തായി വി. മത്തായി (ബാബു), മറിയാമ്മ കോശി (അമ്മിണി).

മരുമക്കള്‍: കോശി വെട്ടുപറമ്പില്‍ (രാജു), ലീലാമ്മ മത്തായി.

കൊച്ചുമക്കള്‍: ബിനോയി, റോബിന്‍, ജോയ്‌സ്, റീന (റെജിന്‍), ബിന്‍സി (പ്രീത്), ബോന്‍സി (ജിനൊ).

കൊച്ചുമക്കളുടെ മക്കള്‍: ലൂക്കസ്, മൈക്കിള്‍, ഡേവിഡ്, അനയ.

പൊതുദര്‍ശനം: ജൂണ്‍ 5 ഞായറാഴ്ച 3:00 മണി മുതല്‍ 5:00 മണി വരെയും, വൈകീട്ട് 6: മണി മുതല്‍ 9: മണി വരെയും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (4 റിവര്‍വ്യു പ്ലെയ്‌സ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് -10702).

സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 6 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം വല്‍‌ഹാല കെന്‍സിക്കോ സെമിത്തേരിയില്‍.

Print Friendly, PDF & Email

Leave a Comment

More News