എസ്.ഐ.ഒ ടീൻസ് മീറ്റിന് തുടക്കമായി

ടീൻസ് മീറ്റ് സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്യുന്നു

പടപ്പറമ്പ : ‘ഹഖിലേക്കണയാം’ തലക്കെട്ടിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് എസ്‌.ഐ.ഒ മക്കരപ്പറമ്പ്, പടപ്പറമ്പ് ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച ടീൻസ് മീറ്റ് പടപ്പറമ്പ് അൽഫാറൂഖ് സ്കൂളിൽ തുടങ്ങി. എസ്‌.ഐ.ഒ മലപ്പുറം ജില്ല ജോ സെക്രട്ടറി അസ്ലം പടിഞ്ഞാറ്റുമുറി പതാക ഉയർത്തി.

എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ, സോളിഡാരിറ്റി പടപ്പറമ്പ് ഏരിയ പ്രസിഡന്റ് ഹാരിസ് രാമപുരം, എസ്‌.ഐ.ഒ പടപ്പറമ്പ് ഏരിയ പ്രസിഡന്റ് അജ്മൽ ഷഹീൻ, ടി ഫർഹാൻ, ടീൻസ് മീറ്റ് കൺവീനർ അബ്ദുൽ ബാരിഹ് എന്നിവർ സംസാരിച്ചു.

വിവിധ സെഷനുകൾക്ക് എസ്‌.ഐ.ഒ ജില്ല സെക്രട്ടറി മുബാരിസ് വളാഞ്ചേരി, ജില്ല ജോ. സെക്രട്ടറി സഹൽബാസ്, ഫയാസ് ഹബീബ്, നൂറുദ്ദീൻ മമ്പാട്, അദീബ് കൊടുവള്ളി എന്നിവർ നേതൃത്വം നൽകി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും. സമാപന സംഗമം ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട് ഉദ്ഘാടനം ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News