ടെക്സസ് സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് സാക്രമെന്റോ മിഷൻ ലീഗ് ആദരാഞ്ജലി അർപ്പിച്ചു

സാക്രമെന്റോ (കാലിഫോർണിയ): ടെക്സസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്‌പ മിഷൻ ലീഗ് ആദരാഞ്ജലികൾ അർപ്പിച്ചു.

മിഷൻ ലീഗ് യുണിറ്റ് ഭാരവാഹികളായ ഗബ്രിയേൽ മരങ്ങാട്ടിൽ, ഫ്ലേവിയ ബിനോയ്, സേറ പുത്തൻപുരയിൽ, ഡാനിയേൽ പറാത്തത് എന്നിവരുടെ നേതൃത്വത്തിൽ മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥനകളും ജപമാലയും അർപ്പിച്ചു.

മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി, വൈസ് ഡയറക്ടർ റ്റുറ്റു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമക്കയിൽ, ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Comment

More News