17.7 അടി നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി

നേപ്പിള്‍സ് (ഫ്‌ലോറിഡ): ഫ്‌ലോറിഡയില്‍ പതിനെട്ട് അടിയോളം നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ പാമ്പിനെ പിടിച്ചത്. ഇതുവരെ ഫ്‌ലോറിഡയില്‍ പിടികൂടിയിട്ടുള്ള പെരുമ്പാമ്പുകളില്‍വച്ച് ഏറ്റവും വലുതാണിത്. എവര്‍ഗ്ലേയ്ഡില്‍ നിന്നാണ് ഇതിനെ പിടികൂടിയത്.

സാധാരണ ഫ്‌ലോറിഡയില്‍ നിന്നു പിടികൂടുന്ന പെരുമ്പാമ്പുകള്‍ക്ക് ആറു മുതല്‍ 10 അടിവരെയാണ് വലിപ്പം ഉണ്ടാകാറ്. പെരുമ്പാമ്പുകള്‍ക്ക് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

സൗത്ത് ഏഷ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ഇത്തരം പെരുമ്പാമ്പിനെ 1970 ലാണ് ഫ്‌ലോറിഡയില്‍ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതല്‍ ഇതുവരെ ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15,000 പെരുമ്പാമ്പുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവര്‍ഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിഡ് സീസണില്‍ ഇതിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News