ഹ്യൂസ്റ്റൺ : ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി സീനിയർ അംഗമായിരുന്ന എ.വി എബ്രഹാം എടപ്പാ ട്ടിൻറെ (എബി) ഭൗതികശരീരം സെൻറ് മേരീസ് പള്ളിയിൽ (4637 W Orem dr, Houston, TX 77045) 26ന് ഞായറാഴ്ച വൈകുന്നേരം 5 മുതൽ 8:30 വരെ പൊതുദർശനത്തിന് വെക്കുന്നതാണ്.
27 തിങ്കളാഴ്ച രാവിലെ 9 ന് ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഫോറസ്റ്റ് പാർക്ക് (12800 westheimer Rd, Houston, TX 77077) സെമിത്തേരിയിൽ സംസ്കാരവും നടത്തും.
കോതമംഗലം പോത്താനിക്കാട് എടപ്പാട്ട് പരേതരായ മാത്യുവിൻറെയും സൂസൻറെയും മകനാണ്.
ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരിൽ കുളങ്ങാട്ടിൽ കുടുംബാംഗം.
മക്കൾ: ജയ്സൺ എബ്രഹാം, ജാനിസ് ജോസഫ്.
മരുമകൻ: റെജി ജോസഫ്.
കൊച്ചുമക്കൾ: നിക്കോളസ്, ഒലീവിയ.
Live streaming. YouTube/GTV GLOBAL
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news