ഗാർലാൻഡ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി

ഗാർലാൻഡ് (ഡാളസ്): ഭാരതീയ സഭയുടെ സ്ഥാപകനും, സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 1മുതൽ ജൂലൈ 4 വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുനാളിനു ആരംഭം കുറിച്ച് ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനകു ഫാ എബ്രഹാം തോമസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

തിരുനാളിനു മുന്നോടിയായ ജൂലൈ 2 ശനിയാഴ്ച വൈകീട്ട് 5 മണിക് ഫാ അലക്സ് ജോസഫ് വിശുദ്ധ ബലിയർപ്പിക്കും തുടർന്ന് സ്നേഹ സംഗീതം (കോരക്കോ) ഉണ്ടായിരിക്കും .

ഞായറാഴ്ച രാവിലെ 8 30 നും ,വൈകീട്ട് 4 നും വിശുദ്ധ റാസ കുര്‍ബാനയും തുടർന്നു താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും ഉണ്ടായിരിക്കും.ഇതിനു ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്

ജൂലൈ നാലാം തീയതി തിങ്കളാഴ്ച രാവിലെ 8:30 നു വിശുദ്ധ കുര്‍ബാന, മരിച്ചു പോയവരുടെ ഓർമദിനം അതോടുകൂടി തിരുനാളിനു കൊടിയിറങ്ങും .തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും, സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
വികാരി ഫാ. ജെയിംസ് നിരപ്പേൽ 445 414 2250
ജിമ്മി മാത്യു ,
ടോമി ജോസഫ് ,
ചാർലി അങ്ങാടിച്ചേരിൽ ,
ജീവൻ ജെയിംസ് (ട്രസ്റ്റിമാർ)

Print Friendly, PDF & Email

Leave a Comment

More News