മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളുടെ വിവാഹത്തലേന്ന് ഫാരിസ് അബൂബക്കര്‍ പങ്കെടുത്തെന്ന് പി സി ജോര്‍ജ്ജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ആൺമക്കളുടെ മൂന്ന് വിവാഹങ്ങളിൽ ഫാരിസ് അബൂബക്കർ പങ്കെടുത്തിരുന്നു എന്ന് കേരള ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി. ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിൽ ആരും തന്നെ ഫാരിസിനെ കണ്ടിട്ടില്ല, എന്നാല്‍ പിണറായി വിജയന്‍ കണ്ടിട്ടുണ്ട്. 2004ലെ മലപ്പുറം സമ്മേളനം മുതൽ പിണറായിയുടെ ഗുരുവാണ് ഫാരിസ് എന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.

2009ല്‍ വീരേന്ദ്രകുമാറിനെ മാറ്റി കോഴിക്കോട് ലോക്‌സഭ സീറ്റ് ഫാരിസിന് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചത് മുഹമ്മദ് റിയാസ് ആയിരുന്നു എന്നും പി.സി. ആരോപിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നുവെന്നേയുള്ളൂ, നിയന്ത്രണം ഫാരിസിനാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വെറും നിഴല്‍ മുഖ്യമന്ത്രിയാണെന്നും ജോര്‍ജ് ആരോപിച്ചു.

പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനം നിഗൂഢതകളുടെ കൂമ്പാരമാണ്. വീണ ആദ്യം ജോലി ചെയ്തിരുന്ന സ്ഥാപനം അവര്‍ക്കെതിരെ നിയമനടപടി തുടങ്ങുമെന്ന് കേള്‍ക്കുന്നുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇഡി തെളിവ് ചോദിക്കുമ്പോള്‍ കൊടുക്കാമെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News