ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാര്‍ഷികത്തിന്റെ മുന്നോടിയായി ഓണാഘോഷം സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച വൈകീട്ട് സെന്റ് തോമസ് സീറോ മലബാര്‍ ഹാളില്‍ വച്ച് നടത്തുന്നു.

അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരും മറ്റു പ്രമുഖ വ്യക്തികളും തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. 101 പേരുടെ മെഗാ തിരുവാതിര, മീറ്റിംഗ്, ഷിക്കാഗോയിലെ വിവിധ ഡാന്‍സ് റ്റീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ വിവിധ ടാന്‍സുകളും തദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷത്തിന്റെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ സജി തോമസ് (773-531-8329), കോ-ഓര്‍ഡിനേറ്റേഴ്‌സ് ജയന്‍ മുളങ്ങാട്(630 640 5007) സാറാ അനില്‍(630 914 0713) എന്നിവരും ജോഷി വള്ളിക്കളം-പ്രസിഡന്റ്-312 685 6749, ലീല ജോസഫ്-സെക്രട്ടറി-(224 578 5262), ഷൈനി ഹരിദാസ്-ട്രഷറാര്‍-(630 290 7143) മൈക്കിള്‍ മാണി പറമ്പില്‍& വൈസ് പ്രസിഡന്റ്(630 926 8799), ഡോ.സിബിള്‍ ഫിലിപ്പ്-ജോ.സെക്രട്ടറി(630 697 224), വിവിഷ് ജേക്കബ്-ജോ ട്രഷറര്‍(7734992530) ഓണാഘോഷ പരിപാടിയിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

Print Friendly, PDF & Email

Leave a Comment

More News