ഉപരോധം നേരിടുന്ന റഷ്യ മുസ്ലീം നിക്ഷേപകരെ ആകർഷിക്കാൻ ഇസ്ലാമിക് ബാങ്കിംഗ് അവതരിപ്പിക്കാൻ ആലോചിക്കുന്നു

മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനും ഉപരോധം നേരിടുന്ന സ്റ്റേറ്റ് ബാങ്കുകളെ സഹായിക്കുന്നതിനുമായി, രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗിൽ വൈദഗ്ദ്ധ്യം നേടുന്നതിന് വായ്പ ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ ബിൽ റഷ്യ തയ്യാറാക്കുന്നതായി റിപ്പോർട്ട്.

നോൺ-ക്രെഡിറ്റ് ബാങ്കിംഗ് സ്ഥാപനങ്ങൾ ഫിനാൻസിംഗ് പാർട്ണർഷിപ്പ് ഓർഗനൈസേഷനുകളായി (എഫ്‌പി‌ഒ) പ്രവർത്തിക്കുകയും, അവരുടെ ക്ലയന്റുകൾക്ക് ഷരിയ നിയമം അനുസരിച്ചുള്ള സാമ്പത്തിക ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് അനുസരിച്ച്, എഫ്പിഒകളെ റഷ്യയുടെ സെൻട്രൽ ബാങ്ക് നിയന്ത്രിക്കും. ഇത് അത്തരം എല്ലാ കമ്പനികളുടെയും രജിസ്റ്റർ പരിപാലിക്കുകയും അവയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും.

അത്തരം സംഘടനകൾക്ക് വ്യക്തികളിൽ നിന്നും നിയമപരമായ സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കാനും പങ്കാളിത്ത അടിസ്ഥാനത്തിൽ ഇസ്ലാമിക നിയമത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതികളിൽ നിക്ഷേപിക്കാനും കഴിയുമെന്ന് നിർദ്ദിഷ്ട നിയമനിർമ്മാണം വ്യക്തമാക്കുന്നു.

കരട് നിയമം പാർലമെന്റിന്റെ അധോസഭയിൽ അംഗീകാരത്തിനായി ആഴ്ചാവസാനത്തോടെ സമർപ്പിക്കാമെന്ന് ഫിനാൻഷ്യൽ മാർക്കറ്റിലെ സ്റ്റേറ്റ് ഡുമ കമ്മിറ്റി ചെയർമാൻ അനറ്റോലി അക്സകോവ് അറിയിച്ചു.

ഇസ്ലാമിക് ബാങ്കുകൾ മതപരവും ധാർമ്മികവുമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്, പലിശ പേയ്മെന്റുകളും പണ ഊഹക്കച്ചവടങ്ങളും നിരോധിക്കുന്നു.

ആഗോള ഇസ്ലാമിക് ബാങ്കിംഗ് മേഖല 14 ശതമാനം വാർഷിക നിരക്കിൽ വളരുകയും 1.99 ട്രില്യൺ ഡോളർ മൂല്യമുള്ളതായി കണക്കാക്കുകയും ചെയ്യുന്നു. ഇത് ഇസ്ലാമികേതര ആഗോള ബാങ്കിംഗ് വ്യവസായത്തിലെ ആറ് ശതമാനം വിഹിതമാണ്.

ഫീസ് ഈടാക്കാതെ നിയമപരമായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പണവായ്‌പ അനുവദിക്കുക, ഇൻസ്‌റ്റാൾമെന്റ് സെയിൽ കരാറുകളിലോ പാട്ടക്കരാറുകളിലോ ഏർപ്പെടുന്നതിലൂടെ ഒരു വ്യാപാര ഇടനിലക്കാരനായി അവർക്ക് ധനസഹായം നൽകുക, ഉൽപാദനത്തിനും വ്യാപാര പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുക, നിയമപരമായ സ്ഥാപനങ്ങളുടെ ഓഹരി മൂലധനത്തിൽ പങ്കാളിത്ത അടിസ്ഥാനത്തിൽ ജാമ്യം നൽകുക എന്നിവയാണ് എഫ്‌പിഒകൾ നല്‍കുന്ന സേവനങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment