വിശപ്പ് രഹിത കേരളം’ പദ്ധതി: പയ്യന്നൂരിലെ ജനകീയ കുടുംബശ്രീ ഹോട്ടലിലെ ഊണ് നാട്ടുകാര്‍ക്ക് ഏറെ പ്രിയം

കണ്ണൂർ: ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ആരംഭിച്ച കണ്ണൂരിലെ ജനപ്രിയ ഹോട്ടലുകൾ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു. പയ്യന്നൂർ മുനിസിപ്പാലിറ്റിയില്‍ അഞ്ചു പേര്‍ കൂടി നടത്തുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ ഒരു കൂട്ടായ വിജയത്തിന്റെ കഥ പറയുന്നു.

ദിവസവും ഏകദേശം അഞ്ഞൂറ് ഊണ് ഇവിടെ വിളമ്പുന്നുണ്ട്. 20 രൂപ നിരക്കിൽ നൽകുന്ന ഉച്ചഭക്ഷണം ഏറെ ആശ്വാസകരമാണെന്ന് നാട്ടുകാർ പറയുന്നു. വറുത്തരച്ച ചിക്കൻ കറിയും, ഓംലെറ്റ് തുടങ്ങിയ പ്രത്യേക വിഭവങ്ങളും ഇവിടെ ലഭിക്കും. നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജാനകി ഹോട്ടൽ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പണി പൂർത്തിയായാൽ നഗരസഭ കെട്ടിടത്തിലേക്ക് മാറും.

Print Friendly, PDF & Email

Leave a Comment

More News